ഇത്തിഹാദ് വിമാനങ്ങള്‍ക്കു പുതിയ വര്‍ണച്ചാര്‍ത്ത്
Wednesday, October 1, 2014 12:12 AM IST
കൊച്ചി: യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനങ്ങള്‍ക്ക് ഇനി പുതിയ രൂപഭാവം. ഇത്തിഹാദിന്റെ ആദ്യ എ 380 വിമാനമായിരിക്കും പുതിയ വര്‍ണച്ചാര്‍ത്തോടെ ഡിസംബര്‍ 27 മുതല്‍ അബുദാബിയില്‍ നിന്നു ലണ്ടന്‍ ഹീത്രുവിലേക്ക് സര്‍വീസ് തുടങ്ങുക. നാല് എ 380 വിമാനങ്ങള്‍ കൂടി ലഭിക്കുമ്പോള്‍ƒലണ്ടനിലേക്ക് പ്രതിദിനം മൂന്നു സര്‍വീസ് നടത്താനാകുമെന്ന് ഇത്തിഹാദ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗന്‍ അറിയിച്ചു.

പിന്നീട് സിഡ്നി, ന്യൂയോര്‍ക്ക് സെക്ടറിലും ഇവ ഉപയോഗിക്കും. ഇത്തിഹാദിന് അടുത്തകൊല്ലം നാല് എ 380 വിമാനവും മൂന്ന് ബോയിംഗ് 787-9 എസും ഒരു 320 വിമാനവും ആറ് എ 321 എസ് വിമാനവും ലഭിക്കും. 2013ല്‍ പത്താം വാര്‍ഷികം ആഘോഷിച്ച ഇത്തിഹാദ് എയര്‍വെയ്സിന്റെ നൂറിലധികം വരുന്ന വിമാനങ്ങള്‍ മൂന്നു വര്‍ഷത്തിനകം പുതിയ വര്‍ണം അണിഞ്ഞെത്തും.


ലാന്‍ഡോര്‍ അസോസിയേറ്റ്സ് എന്ന പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയാണ് അബുദാബി ശില്പകലയിലെ പരമ്പരാഗതവും ആധുനികവുമായ ഷെയ്ഡുകളും മരുഭൂമിയിലെ കാഴ്ചകളും സമന്വയിപ്പിച്ച് ഇത് ഒരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.