എസ്ബിടിയില്‍ കെവൈസി നവീകരണയജ്ഞം
എസ്ബിടിയില്‍ കെവൈസി നവീകരണയജ്ഞം
Wednesday, October 22, 2014 11:55 PM IST
തിരുവനന്തപുരം: നവംബര്‍ 30 വരെ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കെവൈസി നവീകരണയജ്ഞം നടത്തുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം എല്ലാ അക്കൌണ്ടുകളും കെവൈസി അനുസൃതമായിരിക്കണം. നിര്‍ദിഷ്ട കെവൈസി പ്രമാണങ്ങളായ തിരിച്ചറിയല്‍-മേല്‍വിലാസരേഖകളും ഏറ്റവും പുതിയ ഫോട്ടോയും ഇതുവരെ ബാങ്കില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത ഇടപാടുകാരില്‍ നിന്ന് അവ ശേഖരിക്കുകയാണ് യജ്ഞത്തിന്റെ ഉദ്ദേശ്യം.

കള്ളപ്പണ ഭീഷണി നേരിടുന്ന രാജ്യത്തിന്റെ സുരക്ഷയെ കരുതി തിരിച്ചറിയല്‍-മേല്‍വിലാസ തെളിവുകള്‍, ഏറ്റവും പുതിയ ഫോട്ടോ എന്നീ രേഖകള്‍ ബാങ്ക് ശാഖകളില്‍ ഹാജരാക്കണമെന്നു ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.