ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കോ-സ്പോണ്‍സര്‍ഷിപ്പ് മിസ്റര്‍ ലൈറ്റ്- മിസ്റര്‍ പ്ളസുമായി ധാരണയായി
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കോ-സ്പോണ്‍സര്‍ഷിപ്പ് മിസ്റര്‍ ലൈറ്റ്- മിസ്റര്‍ പ്ളസുമായി ധാരണയായി
Wednesday, October 22, 2014 11:55 PM IST
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ എട്ടാം സീസണിന്റെ കോ-സ്പോണ്‍സറായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റര്‍ ലൈറ്റ് - മിസ്റര്‍ പ്ളസുമായി ധാരണയായി. 26 രാജ്യങ്ങളില്‍ ഇലക്ട്രോണിക് മേഖലയില്‍ വ്യാപാര പ്രവര്‍ത്തനങ്ങളുള്ള മൂണ്‍വേ ഗ്രൂപ്പിന്റെ ബ്രാന്‍ഡുകളാണ് മിസ്റര്‍ ലൈറ്റ് - മിസ്റര്‍ പ്ളസ്.

ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍ മിസ്റര്‍ ലൈറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎംഡി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ഷെയ്ഖ് പരീത്, മൂണ്‍വേ ഗ്രൂപ്പ് എജിഎം ഫൈസല്‍ അബ്ദുള്‍കരീം, ജികെഎസ്എഫ് സ്റേറ്റ് കോര്‍ഡിനേറ്റര്‍ വി. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.