ബയോ ടോയ്ലെറ്റുമായി കപാരോ ഗ്രൂപ്പും
Thursday, October 30, 2014 10:27 PM IST
ലണ്ടന്‍: ഇന്ത്യയില്‍ പരിസ്ഥിതിക്കു യോജിച്ച ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ പ്രവാസി വ്യവസായി സ്വരാജ്പോളിന്റെ ഉടമസ്ഥതയിലുള്ള കപാരോ ഗ്രൂപ്പ് തയാറെടുക്കുന്നു.

പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് ഇതു നടപ്പിലാക്കുന്നത്. രാജ്യവ്യാപകമായി ഇത്തരം ടോയ്ലെറ്റുകള്‍ സ്ഥാപിക്കുമെന്നു സിഇഒ അംഗദ് പോള്‍ പറഞ്ഞു. പ്ളംബിംഗ് ഒഴിവാക്കി, വെള്ളം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് ബയോ ടോയ്ലെറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.