ധാത്രി ഈറ്റ് പ്യുര്‍ വിപണിയില്‍
ധാത്രി ഈറ്റ് പ്യുര്‍ വിപണിയില്‍
Thursday, October 30, 2014 10:28 PM IST
കൊച്ചി: പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും കീടനാശിനികള്‍, ബാക്ടീരിയ, അണുക്കള്‍, ഫംഗസുകള്‍ എന്നിവയകറ്റുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് ക്ളെന്‍സര്‍ ധാത്രി ഈറ്റ് പ്യുര്‍ വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും ധാത്രി ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ഈറ്റ് പ്യുറിന്റെ വിപണി അവതരണം നടത്തി.

ആയുര്‍വേദ രംഗത്ത് വിശ്വസനീയമായ ബ്രാന്‍ഡാണ് ധാത്രിയെന്നും പ്രകൃതി ദത്തമായ ചേരുവകള്‍ ചേര്‍ത്ത പുതിയ ഉത്പന്നം രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.


ധാത്രി ആയുര്‍വേദ പ്രസിഡന്റ് (സെയില്‍സ്) പി. ഈശ്വര്‍ദാസ്, ആര്‍ ആന്‍ഡ് ഡി വൈസ് പ്രസിഡന്റ് എ. രാജേഷ് കുമാര്‍, നാഷണല്‍ സെയില്‍സ് മേധാവി സോണി വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ദീര്‍ഘനാളത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഈറ്റ് പ്യുര്‍ നാരങ്ങ, വിനാഗിരി, ഉപ്പ്, വേപ്പ്, മഞ്ഞള്‍, എന്നീ പ്രകൃതിദത്ത ചേരുവകകള്‍ ഉപയോഗിച്ച് സവിശേഷമായ രീതിയിലാണ് തയാറാക്കിയതെന്നു ധാത്രി അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.