കാപ്പി കയറ്റുമതി ഉയര്‍ന്നേക്കും
Friday, November 21, 2014 11:14 PM IST
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാപ്പി കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തുമെന്ന് യുഎസ് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കാപ്പിയുടെ വില ഉയര്‍ന്നുതന്നെ തുടരുമ്പോഴും താരതമ്യേന മികവ് രേഖപ്പെടുത്തിക്കൊണ്ട് 2014-15 വര്‍ഷം കയറ്റുമതി 50.2 ലക്ഷം ബാഗായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ബാഗ് എന്നത് 60 കിലോ കാപ്പിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.