യുവ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സൈബര്‍ ലോകത്തെ വമ്പന്‍മാര്‍
യുവ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി സൈബര്‍ ലോകത്തെ വമ്പന്‍മാര്‍
Saturday, November 22, 2014 11:53 PM IST
കൊച്ചി: സ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും യുവ സംരംഭകരുമായി സാധ്യമായ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനും ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ലിങ്ക്ഡ്ഇന്‍, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) എന്നിവയുടെ പ്രതിനിധികള്‍ കളമശേരിയിലെ സ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിച്ചു.

ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍, ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി കൃതിഗാ റെഡി, ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി നിഷാന്ത് റാവു, മൈക്രോസോഫ്റ്റ് കണ്‍സ്യൂമര്‍ ചാനല്‍ ഗ്രൂപ്പ് മേധാവി ജി. ചക്രപാണി, ഐഎഎംഎഐ പ്രസിഡന്റ് ശുഭോ റായ്, മനോരമ ഓണ്‍ലൈന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മറിയം മാത്യു എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘമാണ് യുവസംരംഭകരെ പഠിക്കാനുള്ള പുതിയ ദൌത്യത്തിന്റെ ഭാഗമായി സ്റാര്‍ട്ടപ്പ് വില്ലേജിലെത്തിയത്.

ഇന്‍കുബേഷന്‍ സൌകര്യങ്ങളൊരുക്കുന്ന ഇത്തരം സ്ഥലങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരത്തിലുള്ള മാതൃകകള്‍ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്‍തുടരണമെന്നും ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. സ്റാര്‍ട്ടപ്പ് വില്ലേജിലെ യുവാക്കളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കഴിവും മതിപ്പുളവാക്കുന്നു. നിലവില്‍ ഇത്തരത്തിലുള്ള സംരംഭങ്ങളെ തങ്ങളുടെ സ്ഥാപനം പ്രോത്ത്സാഹിപ്പിക്കുന്നുണ്െടന്നും ഇതു തുടരുമെന്നും ആനന്ദന്‍ കൂട്ടിച്ചര്‍ത്തു.

സ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 25,000 യുഎസ് ഡോളറോളം മുല്യമുള്ള സേവനങ്ങള്‍ ഗൂഗിള്‍ ഇപ്പോള്‍ നല്കുന്നുണ്െടന്നും അത് സ്റാര്‍ട്ടപ്പ് വില്ലേജിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും നാളുകളില്‍ കൂടുല്‍ പിന്തുണ നല്കാനും അദ്ദേഹം സന്നദ്ധത അറിയിച്ചു.


സ്റാര്‍ട്ടപ്പ് വില്ലേജിലെ യുവസംരംഭകര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കുമെന്ന് ഐഎഎംഎഐ പ്രസിഡന്റ് ശുഭോ റായ് പറഞ്ഞു. സ്റാര്‍ട്ടപ്പ് വില്ലേജ് അധികൃതരുമായി മുന്‍പ് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പിന്‍താങ്ങാവുന്ന പദ്ധതികളെക്കുറിച്ച് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നീ മുന്‍നിര കമ്പനികള്‍ യുവ സംരംഭകരുമായി സംവദിക്കുന്നതും സ്റാര്‍ട്ടപ്പിലെ പ്രവര്‍ത്തനാന്തരീക്ഷത്തെ പ്രകീര്‍ത്തിക്കുന്നതും മികച്ച അംഗീകാരമായി കരുതുന്നതായി സ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.

യുവ സംരംഭകരുടെ നൂതനാശയങ്ങളും ഉത്പന്നങ്ങളും സന്ദര്‍ശകരെ ആകര്‍ഷിച്ചുവെന്ന് പ്രതിനിധികള്‍ക്ക് സ്റാര്‍ട്ടപ് വില്ലേജിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ച സ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു. സ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രയത്നങ്ങള്‍ക്ക് ഇപ്പോള്‍ ഫലം ലഭിച്ചു തുടങ്ങിയതായും ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയുടെ പ്രതിനിധികളുമായുള്ള ആശയവിനിമയത്തിലൂടെ യുവസംരംഭകര്‍ക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്പന്നങ്ങള്‍ക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ആശയവിനിമയത്തിന് 15 സ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.