ഫെഡറല്‍ ബാങ്കിന്റെ ഫെഡറല്‍ എക്സ്പീരിയന്‍സ് സെന്ററിനു തുടക്കമായി
ഫെഡറല്‍ ബാങ്കിന്റെ ഫെഡറല്‍ എക്സ്പീരിയന്‍സ് സെന്ററിനു തുടക്കമായി
Saturday, November 22, 2014 11:53 PM IST
കൊച്ചി: നെടുമ്പാശേരിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂര്‍ സേവനങ്ങളുമായി ഫെഡറല്‍ ബാങ്കിന്റെ ആദ്യത്തെ ഫെഡറല്‍ എക്സ്പീരിയന്‍സ് സെന്ററിനു തുടക്കമായി. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ പ്രഫ. ഏബ്രഹാം കോശി ഫെഡറല്‍ എക്സ്പീരിയന്‍സ് സെന്റര്‍ ഉപഭോക്താക്കള്‍ക്കു സമര്‍പ്പിച്ചു; ലോക്കര്‍ സൌകര്യവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെയും ബാങ്ക് ഡയറക്ടര്‍മാരുടെയും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.


കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം അത്യാധുനിക ബാങ്കിംഗ് സൌകര്യവും ആതിഥേയ രീതികളുമായി ഉപഭോക്താക്കള്‍ക്ക് പ്രീമിയം സേവനങ്ങള്‍ നല്‍കുകയാണ് ഫെഡറല്‍ എക്സ്പീരിയന്‍സ് സെന്ററിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇത്തരം സംരംഭം ഒരുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ചെക്ക്-ഇന്‍, പിക്-അപ്പ്, ഡ്രോപ് സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.