ഇന്ത്യ അതിവേഗം വികസിക്കുന്ന വിപണിയെന്നു ട്വിറ്റര്‍
ഇന്ത്യ അതിവേഗം വികസിക്കുന്ന വിപണിയെന്നു ട്വിറ്റര്‍
Sunday, November 23, 2014 12:24 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വ്യാപ്തിയും മറ്റു മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ അതിവേഗം വികസിക്കുന്ന വിപണിയാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള സോഷ്യന്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ട്വിറ്ററിന്റെ പ്രിതിനിധികള്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഡിസംബറോടെ രാജ്യം അമേരിക്കയെ പിന്തള്ളുമെന്നാണ് ഇന്‍ഡസ്ട്രി ബോഡിയായ ഐഎഎംഎഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ട്വിറ്റര്‍ ഗ്ളോബല്‍ മീഡിയ വൈസ് പ്രസിഡന്റ് കെയ്റ്റി ജേക്കബ്സ് സ്റാന്റണ്‍ പറഞ്ഞു.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച ടെക്നോളജി നേതൃ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം ബൃഹത്തായ വിപണിയാണെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിന്റെ ഉപയോക്താക്കളില്‍ 78 ശതമാനവും അമേരിക്കയ്ക്കു പുറത്തുനിന്നുള്ളവരാണ്.


ഇത് വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളുടെ ആവശ്യകതയാണു വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച പാദഫല പ്രകാരം ട്വിറ്ററിന് എല്ലാ രാജ്യങ്ങളിലുമായി 2,840 ലക്ഷം ശരാശരി മാസ സജീവ ഉപയോക്താക്കളുണ്ട്. ശരാശരി സജീവ ഉപയോക്താക്കളില്‍ 78 ശതമാനവും അമേരിക്കയ്ക്കു പുറത്തുനിന്നുള്ളവരാണെങ്കിലും അന്തര്‍ദേശീയ വരുമാനം കണക്കാക്കുന്നത് പരസ്യദാതാക്കളുടെ ബില്ലിംഗ് ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ്. ഇത് ഏകീകൃത വരുമാനത്തിന്റെ 34 ശതമാനം മാത്രമാണെന്നും കെയ്റ്റി പറഞ്ഞു.

ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വന്‍ വിപണിയാണെന്നു കണ്െടത്താനാകും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്ത് ഏകദേശം ആറു കോടി ട്വീറ്റ്സ് പ്രചരിച്ചുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.