ജോയ്ആലുക്കാസ് ഗ്രൂപ്പ് വിന്റര്‍ കാര്‍ണിവല്‍ ആരംഭിച്ചു
Sunday, November 23, 2014 12:26 AM IST
കൊച്ചി: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ ജോയ് ആലുക്കാസ് ജ്വല്ലറിയിലും ഫാഷന്‍ ടെക്സ്റൈല്‍ ഡെസ്റിനേഷനായ ജോളി സില്‍ക്സിലും ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് കേന്ദ്രമായ മാള്‍ ഓഫ് ജോയിയിലും അകര്‍ഷക സമ്മാനങ്ങളും ഡിസ്കൌണ്ടും സെലക്ഷനുകളുമായി വിന്റര്‍ കാര്‍ണിവല്‍ ആരംഭിച്ചു.

വിന്റര്‍ കാര്‍ണിവലിനോടനുബന്ധിച്ച് വന്‍ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായി ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ നിന്നു വാങ്ങുന്ന ഡെയ്ലി വെയര്‍ ചെയിന്‍, ഡെയ്ലി വെയര്‍ ബാംഗിള്‍സ്, നെക്ലെസ് എന്നിവയ്ക്ക് അഞ്ചു ശതമാനം മാത്രം പണിക്കൂലി ഈടാക്കുകയുള്ളൂ.

ജോളി സില്‍ക്സിലെ പുതുമയാര്‍ന്നതും വ്യത്യസ്ത ഡിസൈനുകളിലുള്ളതുമായ എല്ലാ വസ്ത്രശേഖരങ്ങള്‍ക്കും അഞ്ചു ശതമാനം മുതല്‍ 30 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കും. വെഡിംഗ് ഷോപ്പിംഗിനൊപ്പം ഭാഗ്യശാലികളായ 10 നവദമ്പതികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കുള്ള അവസരവും ഗ്രൂപ്പ് ഒരുക്കുന്നുണ്ട്.


മാള്‍ ഓഫ് ജോയിലെ എല്ലാ ഇലക്ട്രോണിക്സ് ഹോം അപ്ളയന്‍സസ് പര്‍ച്ചേസിനുമൊപ്പം കൈനിറയെ സമ്മാനവും വാച്ചുകള്‍, ക്രോക്കറി, ഫുട്വെയര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ സ്പെഷല്‍ ഡിസ്കൌണ്ടും ഫാമിലി വെഡിംഗ് പര്‍ച്ചേസിനൊപ്പം ആകര്‍ഷകമായ പാക്കേജും ഡിസ്കൌണ്ടും നല്‍കും. ഒരു കിലോ സ്വര്‍ണം നേടുവാനുള്ള അവസരമാണ് വിന്റര്‍ കാര്‍ണിവലിലെ ഏറ്റവും വലിയ ആകര്‍ഷണമെന്നും അധികൃതര്‍ പറഞ്ഞു.

വെഡിംഗ്-ക്രിസ്മസ്-നവവത്സര ഷോപ്പിംഗ് ആഘോഷമാക്കാനുള്ള സവിശേഷ അനുകൂല്യങ്ങളാണ് ജോയ്ആലുക്കാസ് ജ്വല്ലറിയും ജോളി സില്‍ക്സും മാള്‍ ഓഫ് ജോയിയും വിന്റര്‍ കാര്‍ണിവലിലൂടെ ഒരുക്കിയിരിക്കുന്നതെന്നും കേരളത്തിലെ എല്ലാ ജോയ് ആലുക്കാസ് ജ്വല്ലറികളിലും ജോളി സില്‍ക്സ് ഷോറൂമുകളിലും മാള്‍ ഓഫ് ജോയിയിലും വിന്റര്‍ കാര്‍ണിവലിന്റെ വിലക്കുറവും ആനുകൂല്യങ്ങളും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിന്റര്‍ കാര്‍ണിവല്‍ 2015 ജനുവരി 31-ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.