വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന; ഹോട്ടല്‍ റൂം നിരക്കുകളും ഉയര്‍ന്നു
Sunday, November 23, 2014 12:26 AM IST
ന്യൂഡല്‍ഹി: വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതോടെ രാജ്യത്തുടനീളമുള്ള ഹോട്ടലുകളുടെ റൂം നിരക്കുകളില്‍ ശരാശരി നാലു ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി അന്തര്‍ദേശീയ ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് പോര്‍ട്ടലായ ഹോട്ടല്‍സ് ഡോട് കോം പുറത്തുവിട്ട ഹോട്ടല്‍ പ്രൈസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ഹോട്ടലുകളില്‍ ഒരു രാത്രിക്കുള്ള ശരാശരി നിരക്ക് നാലുശതമാനത്തിന്റെ വര്‍ധനയോടെ 6,285 രൂപയായി മാറി. സ്ഥലങ്ങള്‍ക്ക് അനുസരിച്ച് നിരക്കുകളില്‍ വ്യത്യാസമുണ്െടന്നും പോര്‍ട്ടല്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.