ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ 27001:2005 അംഗീകാരം
ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ 27001:2005 അംഗീകാരം
Wednesday, November 26, 2014 10:57 PM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിവിഷന് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ബ്രിട്ടീഷ് സ്റാന്‍ഡേഡ്സ് ഇന്‍സ്റിറ്റ്യൂഷന്റെ (ബിഎസ്ഐ) ഐഎസ്ഒ 27001:2005 അംഗീകാരം ലഭിച്ചു. ഐടി ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഡാറ്റ സെന്റര്‍, ഡിസാസ്റര്‍ റിക്കവറി സെന്റര്‍, കമാന്‍ഡ് സെന്റര്‍, നിയര്‍ ഡിആര്‍, എടിഎം സ്വിച്ച് എന്നീ വിഭാഗങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റം (ഐഎസ്എംഎസ്) നടപ്പിലാക്കല്‍, നിരീക്ഷിക്കല്‍, വിശകലനം ചെയ്യല്‍, പരിപാലനം, മെച്ചപ്പെടുത്തല്‍ എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതായി കണ്െടത്തിയത്. സുരക്ഷയിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഐഎസ്ഒ 27001 അംഗീകാരം. സെന്‍സിറ്റീവ് ഡാറ്റ വളരെ സൂക്ഷ്മതയോടെയാണു കൈകാര്യം ചെയ്യുന്നതെന്ന സന്ദേശമാണ് ഈ സുരക്ഷയിലൂടെ നല്‍കുന്നത്. അംഗീകാരത്തിനായി ഏണസ്റ്റ് ആന്‍ഡ് യംഗ് ആണ് ഫെഡറല്‍ ബാങ്കിന്റെ കണ്‍സള്‍ട്ടന്റ് പാര്‍ട്ണറായി പ്രവര്‍ത്തിച്ചത്.


ഇന്നലെ ആലുവയിലെ ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് ഐഎസ്ഒ 27001:2005 അംഗീകാരം ബ്രിട്ടീഷ് സ്റാന്‍ഡേഡ്സ് ഇന്‍സ്റിറ്റ്യൂഷന്റെ (ബിഎസ്ഐ) എംഡി വെങ്കട്റാം അറബോലു സമ്മാനിച്ചു. ഫെഡറല്‍ ബാങ്കിന്റെ മികവിനും ഉപഭോക്താക്കള്‍ക്കു മികച്ചതു നല്‍കുകയെന്ന സമര്‍പ്പണത്തിനുമാണ് അംഗീകാരം ലഭിച്ചതെന്ന് ശ്യാം ശ്രീനിവാസന്‍ പ്രസ്താവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.