യുഎഇ എക്സ്ചേഞ്ചിന് രണ്ടു പുരസ്ക്കാരങ്ങള്‍
Wednesday, November 26, 2014 10:59 PM IST
കൊച്ചി: സാമ്പത്തിക സേവന രംഗത്തെ മുന്‍നിര സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് ഇന്ത്യയ്ക്ക് ആഗോള ഉപഭോക്തൃ സേവന വാരത്തോടനുബന്ധിച്ച് രണ്ടു പുരസ്ക്കാരങ്ങള്‍ ലഭിച്ചു. സ്ഥാപനത്തിനകത്തുള്ള മത്സരത്തില്‍ ഏറ്റവും മികച്ച ഉപഭോക്തൃ എന്‍ഗേജ്മെന്റ് അവാര്‍ഡ്, ഏറ്റവും മികച്ച രീതിയില്‍ അലങ്കരിച്ച ശാഖയ്ക്കുള്ള അവാര്‍ഡ് എന്നിവയാണ് യുഎഇ എക്സ്ചേഞ്ച് ഇന്ത്യ അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയത്.


ഉപഭോക്തൃ സേവനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര പരിപാടിയായാണ് യുഎഇ എക്സ്ചേഞ്ച് ഇന്ത്യ ആഗോള ഉപഭോക്തൃ സേവന വാരം ആഘോഷിക്കുന്നത്. ആഗോള തലത്തിലെ എല്ലാ ശാഖകളിലും ഇത് ആഘോഷിക്കുകയുണ്ടായി. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക സമ്മാന പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.