ക്യാപ്സ്റോക്സ് വാര്‍ഷിക ആഘോഷം
ക്യാപ്സ്റോക്സ് വാര്‍ഷിക ആഘോഷം
Thursday, November 27, 2014 11:23 PM IST
കൊച്ചി: അടിസ്ഥാന സാക്ഷരതയുടെ കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ച കേരളീയര്‍ അതിനൊത്തവിധം സാമ്പത്തിക സാക്ഷരതയും ആര്‍ജിക്കണമെന്ന് നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റോക്ക് ബ്രോക്കിംഗ്, ധനകാര്യസേവന സ്ഥാപനമായ ക്യാപ്സ്റോക്സ് ആന്‍ഡ് സെക്യൂരിറ്റീസിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചിത്ര.

ഓഹരി വിപണി വിശകലന വിദഗ്ധന്‍ സുദര്‍ശന്‍ സുഖാനി മുഖ്യപ്രഭാഷണം നടത്തി. ക്യാപ്സ്റോക്സ് എംഡി വി. രാജേന്ദ്രന്‍ പ്രസംഗിച്ചു. കേരളത്തിലേയും തമിഴ്നാട്ടിലേയും ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്കായി കമ്പനി നടത്തിയ യംഗ് ഇന്‍വെസ്റര്‍ ചലഞ്ച് എന്ന സാങ്കല്‍പ്പിക ഓഹരി നിക്ഷേപ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സെറിന്‍ സിറിയക് (ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി -50,000 രൂപ) എ.ദിനേഷ് (കൊംഗു എന്‍ജിനീയറിംഗ് കോളജ്, ഈറോഡ്-30,000 രൂപ), ഭരതന്‍ ശ്യാം(സെന്റ് ആല്‍ബര്‍ട്സ് കോളജ്, എറണാകുളം-20,000 രൂപ എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡ് ചടങ്ങില്‍ കൈമാറി.


സംസ്ഥാനത്തെ കാന്‍സര്‍ രോഗികളില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ക്യാപ്സ്റോക്ക് മാനേജ്മെന്റ്, സ്റാഫ്, ബിസിനസ് പങ്കാളികള്‍, ഇടപാടുകാര്‍ എന്നിവരില്‍ നിന്ന് സമാഹരിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് റീജണല്‍ കാന്‍സര്‍ സെന്റര്‍ റേഡിയോ ഓങ്കോളജി വിഭാഗം തലവന്‍ ഡോ.കെ.രാംദാസ് ഏറ്റുവാങ്ങി. ക്യാപ്സ്റോക്സിന്റെ ദീര്‍ഘകാല നിക്ഷേപകരായ 26 പേര്‍ക്കും മൂന്നു ഫ്രാഞ്ചൈസി ഉടമകള്‍ക്കുമുള്ള അവാര്‍ഡുകളും സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.