ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരേ നടപടി വേണമെന്ന്
Thursday, November 27, 2014 1:24 AM IST
കോട്ടയം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ നടക്കുന്ന നികുതി വെട്ടിപ്പിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു കേരള ഐടി ഡീലേഴ്സ് അസോസിയേഷന്‍. കൃത്യമായി നികുതി അടച്ച് എല്ലാ നിയമങ്ങള്‍ക്കും വിധേയരായും ബിസിനസ് ചെയ്യുന്നവരുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന വിധത്തിലാണു ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്നത്.

ഇതുമൂലം ഖജനാവിലേക്കെത്തേണ്ട കോടിക്കണക്കിനു രൂപ നഷ്ടമാകുകയാണ്. മിക്ക ഉത്പന്നങ്ങള്‍ക്കും വാറന്റി കൃത്യമായി ലഭിക്കാറുമില്ല. ഡിസംബര്‍ മൂന്നിലെ വ്യാപാരി ഹര്‍ത്താലില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജെയിംസ് ജോസഫ്, അജിമോന്‍ ജോര്‍ജ്, പി.ജി. അനില്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.