ഒരേ ദിവസം അഞ്ചു ഷോറൂമുകള്‍ ഉദ്ഘാടനം; കല്യാണ്‍ ജ്വല്ലേഴ്സ് ചരിത്രമെഴുതുന്നു
Friday, November 28, 2014 10:38 PM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ നിര്‍മാതാക്കളായ കല്യാണ്‍ ജ്വല്ലേഴ്സ് 30ന് അഞ്ച് എക്സ്ക്ളൂസീവ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്ത് കേരളത്തില്‍ പുതിയ ചരിത്രമെഴുതുന്നു. ഐശ്വര്യറായ് ബച്ചനും മഞ്ജു വാര്യരും പ്രഭുവുമാണ് വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ആറ്റിങ്ങലിലാണ് ആദ്യത്തെ ഷോറൂമിന്റെ ഉദ്ഘാടനം. പതിനൊന്നരയ്ക്ക് അടൂരിലും 12.45ന് തൊടുപുഴയിലും 3.15ന് ആലപ്പുഴയിലും വൈകുന്നേരം 4.30ന് അങ്കമാലിയിലും ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. 200 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന ഷോറൂമുകളില്‍ 500 പേര്‍ക്ക് പുതിയതായി ജോലി ലഭിക്കും. അഞ്ചു ഷോറൂമുകളും കൂടി 35,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം.

കേരളത്തിലെ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതു കരുതല്‍ എന്നതിനപ്പുറം കുടുംബമൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാനാണെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇതാദ്യമായി ഒരേദിവസം തന്നെ അഞ്ചു ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നതിന് സന്തോഷമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കള്‍ നല്കിയ അതിയായ വിശ്വാസമൊന്നുകൊണ്ടുമാത്രമാണ് ഇതു സാധ്യമായത്. അവരുടെ വിശ്വാസം ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ആഭരണ ബ്രാന്‍ഡായി മാറാന്‍ കരുത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സവിശേഷമായ ഡിസൈനുകളിലൂടെ ഉപയോക്താക്കളുടെ ഹൃദയം കവരാന്‍ കഴിയുമെന്നും മികച്ച സ്വീകരണം ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നു കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു.

800 കോടി രൂപയുടെ വികസനപദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ഒരേദിവസം അഞ്ചു ഷോറൂമുകള്‍ ആരംഭിക്കുന്നതെന്നു കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജ്വല്ലേഴ്സ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേരുകളുള്ള ജ്വല്ലറി ബ്രാന്‍ഡായി മാറുന്നതില്‍ ഏറെ സന്തോഷമുണ്െടന്നു രമേഷ് കല്യാണരാമന്‍ പറഞ്ഞു.


ഈയിടെ കല്യാണ്‍ ജ്വല്ലേഴ്സ് ബംഗളൂരുവില്‍ രണ്ടു ഷോറൂമുകളും മുംബൈയില്‍ ഒന്നും യുഎഇയില്‍ മൂന്നും അടക്കം അഞ്ചു പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു. വാര്‍ബര്‍ഗ് പിംഗസ് കഴിഞ്ഞ ഒക്ടോബറില്‍ കല്യാണ്‍ ജ്വല്ലേഴ്സില്‍ 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെമ്പാടും പടിഞ്ഞാറന്‍ ഏഷ്യയിലും സാന്നിധ്യമുറപ്പിക്കുന്ന തിരക്കിലാണ് കല്യാണ്‍.

1993ല്‍ തൃശൂരില്‍ തുടക്കമിട്ട കല്യാണ്‍ ജ്വല്ലേഴ്സ് ആഭരണനിര്‍മാണത്തിലും വിതരണത്തിലും ഇന്ത്യയിലെ ഒന്നാംകിട സ്ഥാപനമാണ്. ഇന്ത്യയില്‍ കല്യാണ്‍ ജ്വല്ലേഴ്സിനു ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിപണികളിലും മഹാരാഷ്ട്ര, ഗുജറാത്ത്, നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ (എന്‍സിആര്‍), പഞ്ചാബ് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.

ഇന്ത്യയില്‍ 58 എക്സ്ക്ളൂസീവ് ഷോറൂമുകളും യുഎഇയില്‍ ഒമ്പത് എക്സ്ക്ളൂസീവ് ഷോറൂമുകളുമാണ് കല്യാണിനുള്ളത്. ഉപയോക്താക്കള്‍ക്കു മികച്ച പ്രീമിയം ഷോപ്പിംഗ് അനുഭവം നല്‍കാന്‍ പര്യാപ്തമാണ് ഈ ഔട്ട്ലെറ്റുകള്‍. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ ദേശീയതലത്തില്‍ 2012 മുതല്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. സിംഗപ്പൂര്‍, മലേഷ്യ എന്നിങ്ങനെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുശേഷം കുവൈറ്റിലും ഖത്തറിലും കല്യാണ്‍ ജ്വല്ലേഴ്സ് പുതിയ ഷോറൂമുകള്‍ തുടങ്ങുമെന്നും കല്യാണരാമന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.