എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അധിക ലഗേജിന് പ്രത്യേക ഓഫര്‍
Saturday, November 29, 2014 11:33 PM IST
നെടുമ്പാശേരി: അധിക ലഗേജിന് ഇളവ് അുവദിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 2014 ഡിസംബര്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 29 വരെ ഗള്‍ഫ് മേഖലയിലാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പബ്ളിക് റിലേഷന്‍സ് മാനേജര്‍ എബി ജോര്‍ജ് പറഞ്ഞു. അനുവദിച്ചിട്ടുള്ള 20 കിലോയില്‍ കൂടുതല്‍ വരുന്ന അഞ്ചു കിലോ ലഗേജിന് 1,250 രൂപ കൊടുത്താല്‍ മതി. പത്തു കിലോയ്ക്ക് 2,500 രൂപയാണു നിരക്ക്. നിലവില്‍ അധികം വരുന്ന ഒരു കിലോ ലഗേജിന് 550 മുതല്‍ 1,300 രൂപ വരെ നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.