നീര കേക്ക് സിഡിബി നാഫെഡ് സ്റാളില്‍
Thursday, December 18, 2014 11:25 PM IST
കൊച്ചി: ക്രിസ്മസ്,പുതുവത്സര വിപണി ലക്ഷ്യമാക്കി തിരുക്കൊച്ചി കമ്പനി വിപണിയിലിറക്കിയ നീരകേക്ക് നാളികേര വികസന ബോര്‍ഡിന്റെ ആസ്ഥാനത്തെ സിഡിബി നാഫെഡ് സ്റാളില്‍ വില്പനയ്ക്കൊരുങ്ങി. 400 ഗ്രാം കേക്കിന് 170 രൂപയും 800 ഗ്രാമിന് 330 രൂപയുമാണ് വില. തിരുക്കൊച്ചി കമ്പനിയുടെ കീഴില്‍ നീര ടാപ്പ് ചെയ്യാന്‍ ലൈസന്‍സ് ലഭിച്ച കോതമംഗലം ഫെഡറേഷനാണു മൂവാറ്റുപുഴയിലെ ഇന്‍ഡ്യന്‍ ബേക്കറി വഴി നീര കേക്ക് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. പഞ്ചസാരയ്ക്കു പകരം നീര ശര്‍ക്കര സിറപ്പ് ഉപയോഗിച്ചാണ് കേക്ക് നിര്‍മിക്കുന്നത്. പഞ്ചസാരയുടെ പകുതി ഗ്ളൈസീമിക് ഇന്‍ഡക്സ് ഉള്ള നീര ശര്‍ക്കര സിറപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന കേക്ക് പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.