ജികെഎസ്എഫ് ലോണ്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കാം
Friday, December 19, 2014 11:04 PM IST
തിരുവനന്തപുരം: സംസ്ഥാന പിന്നോക്കക്ഷേമ കോര്‍പറേഷന്‍ ഏഴു ശതമാനം പലിശനിരക്ക് പ്രഖ്യാപിച്ച ജികെഎസ്എഫ് കണ്‍സ്യൂമര്‍ ലോണ്‍, വിപണിയില്‍ നല്ല പ്രതികരണമാണു സൃഷ്ടിക്കുന്നത്. കുറഞ്ഞദിവസങ്ങള്‍ കൊണ്ടു തന്നെ ഈ സൌകര്യം ഉപയോഗിക്കുന്നതിന് നൂറുകണക്കിന് അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.

ഈ വായ്പ ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളടക്കമുള്ള കണ്‍സ്യൂമര്‍ വസ്തുക്കള്‍ വാങ്ങുവാന്‍ കഴിയുമെന്നും രജിസ്റര്‍ ചെയ്തിട്ടുള്ള അറുന്നൂറിലധികം പ്രീമിയം ഷോപ്പുകളിലൂടെ ഇത് വാങ്ങാവുന്നതാണെന്നും ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.