ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിനു നിര്‍ണായക സ്ഥാനം: കെ.വി. തോമസ് എംപി
ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിനു നിര്‍ണായക സ്ഥാനം: കെ.വി. തോമസ് എംപി
Saturday, December 20, 2014 12:02 AM IST
കൊച്ചി: ഭക്ഷ്യസംസ്കരണ മേഖലയില്‍ കേരളത്തിനു നിര്‍ണായക സ്ഥാനമാണ് ഉള്ളതെന്ന് പ്രഫ. കെ.വി. തോമസ് എംപി പറഞ്ഞു. സംസ്കരിച്ച ഭക്ഷ്യപദാര്‍ഥങ്ങളുടെ കയറ്റുമതിയിലൂടെ കേരളം 5000 കോടി രൂപയാണു നേടിയത്. 30,000 കോടിയിലെത്തിക്കാന്‍ കേരളത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പും അസോച്ചവും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക, ഭക്ഷ്യസംസ്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗന്ധവ്യജ്ഞനങ്ങള്‍, കാര്‍ഷിക, കടല്‍ വിഭവങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണു കേരളം. രാജ്യം കയറ്റുമതി ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ 20 ശതമാനം കേരളത്തിന്റെ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അസോച്ചം സീനിയര്‍ ഡയറക്ടര്‍ ഡോ. എസ്. ത്യാഗി, എവിടി മകോര്‍മിക് ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് ഡയറക്ടര്‍ സുഷമ ശ്രീകണ്ഠത്ത്, അമാല്‍ഗം ഫുഡ്സ് ലിമിറ്റ്ഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ.ജെ. തരകന്‍, കാംകോ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. മനോജ്, കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡീന്‍ ഗിരീഷ് വര്‍മ, നബാര്‍ഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍, മനു ജോര്‍ജ്, സുബിന്‍ ജോസ്, പി.ബി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.