വണ്ടര്‍ലാ കൊച്ചിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍
Saturday, December 20, 2014 12:03 AM IST
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കു മിഴിവേകാന്‍ ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചിയില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ വിപുലമായ പരിപാടികള്‍ ഒരുക്കി.

മണിപ്പൂരി കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങള്‍, ഫണ്‍ ഗെയിംസ്, സ്റേജ് പ്രോഗ്രാമുകള്‍, ബാന്‍ഡ് മേളം, ശിങ്കാരിമേളം, കൊതിയൂറും നാടന്‍ അറേബ്യന്‍ ഭക്ഷ്യമേള, സംഗീതത്തോടൊപ്പം ചുവടുവയ്ക്കാന്‍ ഡിജെ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് വണ്ടര്‍ലാ ഒരുക്കിയിരിക്കുന്നത്.


കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ അവാര്‍ഡ് തുടര്‍ച്ചയായി മൂന്നു വര്‍ഷം നേടിയ വണ്ടര്‍ലായില്‍ ആറു പുതിയ റൈഡുകള്‍ ഉള്‍പ്പെടെ 59 റൈഡുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാനായി 0484-2684009, 9744770000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.