അഡ്നോക്ക് ഡിസ്ട്രിബ്യൂഷന്‍ കേരളത്തില്‍
Monday, December 22, 2014 1:09 AM IST
കൊച്ചി: ലോകത്തിലെ പത്തു പ്രമുഖ ഊര്‍ജവിതരണ കമ്പനികളിലൊന്നായ അഡ്നോക്ക് ഗ്രൂപ്പിന്റെ വിഭാഗമായ അഡ്നോക്ക് ഡിസ്ട്രിബ്യൂഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെ വിതരണ പങ്കാളിയായ വോയേജര്‍ ഡൈനാമിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്താണ് അഡ്നോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വോയേജര്‍ ലൂബ്രിക്കന്റുകളുടെ കേരളത്തിലെ വിപണനോദ്ഘാടനം ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്നു. യുഎഇയില്‍ പ്രതിമാസം 17 ദശലക്ഷം ഉപഭോക്താക്കളും പ്രതിവര്‍ഷം 211 ദശലക്ഷം പേരും അഡ്നോക്ക് ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആരംഭം മുതല്‍ക്കേ ഫാല്‍ക്കന്‍ പക്ഷിയാണ് അഡ്നോക്കിന്റെ ചിഹ്നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.