തിരിച്ചുവരവിനൊരുങ്ങി സൂചികകള്‍
തിരിച്ചുവരവിനൊരുങ്ങി സൂചികകള്‍
Monday, December 22, 2014 10:02 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ആഗോള ഓഹരി വിപണികള്‍ ക്രിസ്മസ് ലഹരിയിലേക്ക് തിരിയും മുമ്പുള്ള പുള്‍ ബാക്ക് റാലിയുടെ മാധുര്യം നുകരുകയാണ്. നവംബര്‍ സെറ്റില്‍മെന്റിന്റെ പിരിമുറുക്കങ്ങള്‍ക്ക് ഇടയിലെ വന്‍ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഒരു പോയിന്റിന്റ്െ നിര്‍ണായക പ്രതിവാരനേട്ടത്തിലാണ് നിഫ്റ്റി.

ബോംബെ സെന്‍സെക്സ് 823 പോയിന്റ് ഇടിഞ്ഞ ശേഷം അതിശക്തമായി തിരിച്ചു വര വിലൂടെ മുന്‍വാര ക്ളോസിംഗിനെക്കാള്‍ 21 പോയിന്റ് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ ഉത്പാദനം സംബന്ധിച്ച് അമേരിക്കയും സൌദിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകങ്ങളില്‍ ബലിയാടായത് റഷ്യയാണ്. റഷ്യന്‍ നാണയമായ റൂബിന്റെ മൂല്യത്തിലുണ്ടായ തകര്‍ച്ച യുഎസ് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാവുമെന്നാണ് ഒരു വിഭാഗം കണക്കുകൂട്ടുന്നത്.

ഏതായാലും വീണിടം വിഷ്ണു ലോകമാക്കി മാറ്റിയ റഷ്യ പലിശ നിരക്ക് കൂത്തനെ ഉയര്‍ത്തി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. പലിശ 10 ശതമാനത്തില്‍ നിന്നു 17.5 ശതമാനമായി ഉയര്‍ത്തിയത് റൂബിളിന്റെ മുല്യ തകര്‍ച്ചയെ ചെറിയ അളവില്‍ പിടിച്ചുനിര്‍ത്തി. ഡോളറിനു മുന്നില്‍ റൂബിളിന്റെ മുല്യം 34 ല്‍ നിന്ന് 68 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം 58 ലാണ്. റഷ്യന്‍ ഓഹരി ഇന്‍ഡക്സുകളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. യുഎസ് മാര്‍ക്കറ്റ് ശ്രദ്ധേയമായ തിരിച്ചുവരവ് കാഴ്ചവച്ചു.

എസ് ആന്‍ഡ് പി ഇന്‍ഡക്സ് വാരാന്ത്യം രണ്ടു വര്‍ഷത്തിനിടയിലെ മികച്ച പ്രതിവാര നേട്ടത്തിലാണ്. സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് നിക്ഷേപകര്‍ക്ക് മുന്നില്‍ പച്ചക്കൊടി ഉയര്‍ത്തിയതും തിരിച്ചുവരവ് വേഗമാക്കി.

വോളാറ്റിലിറ്റി ഇന്‍ഡക്സ് 24.20 ല്‍ നിന്ന് 16.49 ലേക്ക് ഇടിഞ്ഞത് ഫണ്ടുകളെ കനത്ത നിക്ഷേപകരാക്കി. ഇതോടെ ഡൌ ജോണ്‍സ് സൂചിക 17,804 ലേക്കും നാസ്ഡാക് 4765 ലേക്കും ഉയര്‍ന്ന് ക്ളോസിംഗ് നടന്നു. ഇന്ത്യന്‍ മാര്‍ക്കറ്റ് വാരത്തിന്റെ ആദ്യ പകുതിയില്‍ വില്പന സമ്മര്‍ദത്തിലായിരുന്നു.

ബിഎസ്ഇ സൂചിക ഒരവസരത്തില്‍ 26,469ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 27,371 ലേക്ക് കുതിച്ചു. വിപണി തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും സാങ്കേതിക വശങ്ങള്‍ അത്ര സുഖകരമല്ല. പാരാബോളിക്ക് എസ് ആന്‍ഡ് പി സെല്ലിംഗ് മൂഡില്‍ തന്നെയാണ്. അതേ സമയം മുന്‍വാരത്തില്‍ ഓവര്‍ സോള്‍ഡ് മേഖലയില്‍ നീങ്ങിയ ഫാസ്റ്റ് സ്റോക്കാസ്റിക്ക് പുള്‍ ബാക്ക് റാലിക്ക് മുന്‍ പന്തിയില്‍ നിന്നു.


എന്നാല്‍ എംഎസിഡി, ആര്‍എസ്ഐ, സ്ളോ സ്റോക്കാസ്റിക്ക് എന്നിവ ഓവര്‍ സോള്‍ഡ് മേഖലയിലാണ്. ഈവാരം സെന്‍സെക്സിന് 27,775-28,140 ല്‍ പ്രതിരോധം നിലവിലുണ്ട്. ഇതു മറികടക്കാനായാല്‍ 28,783 നെ ലക്ഷ്യമാക്കാം. അതേ സമയം വീണ്ടും കരടി വലയത്തില്‍ അകപ്പെട്ടാല്‍ ആദ്യ താങ്ങ് 26,727 ലാണ്. ഈ സപ്പോര്‍ട്ട് നഷ്ടമായാല്‍ സൂചിക 26,084-25,699 ലേക്ക് പരീക്ഷണം നടത്താം.

നിഫ്റ്റി മുന്‍വാരത്തിലെ 8224 ല്‍ നിന്ന് 7961 ലേക്ക് ഒരവസരത്തില്‍ ഇടിഞ്ഞ ശേഷം വാരാന്ത്യ ദിനത്തില്‍ 8263 ലേക്ക് ബുള്‍ റാലി കാഴ്ചവച്ചു. മാര്‍ക്കറ്റ് ക്ളോസിംഗ് വേളയില്‍ സുചിക 8225 ലാണ്. ഈ വാരം 8036 ലെ സപ്പോര്‍ട്ട് നിലനിര്‍ത്തുന്നതില്‍ നിഫ്റ്റി വിജയിച്ചാല്‍ 8338-8451 ലേക്ക് ഉയരാം. അതേ സമയം ആദ്യ സപ്പോര്‍ട്ട് നഷ്ടമായാല്‍ സുചിക 7847-7734 റേഞ്ചിലേക്ക് വരും ആഴ്ചകളില്‍ പരീക്ഷണം തുടരാം.

ഫോറെക്സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനു മുന്നില്‍ രുപയുടെ മുലം 62.48 ല്‍ നിന്ന് ഒരു വേള 13 മാസത്തിനിടയിലെ താഴ്ന്ന തലമായ 64.09 ലേക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകളില്‍ നിന്നും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും ഡോളറിനു ഡിമാന്‍ഡ് ഉയര്‍ന്നതും രൂപയുടെ മുല്യ തകര്‍ച്ചയ്ക്ക് ഇടയാക്കി. വാരാന്ത്യം രൂപ 63.34 ലാണ്. ഈവാരം രൂപയ്ക്ക് 62.80-62 ല്‍ താങ്ങും 64.40 ല്‍ പ്രതിരോധവുമുണ്ട്.

എസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ മാറ്റം വരുത്തുമെന്ന വെളിപ്പെടുത്തല്‍ അമേരിക്കന്‍ മാര്‍ക്കറ്റിനെ മാത്രമല്ല യുറോ-ഏഷ്യന്‍ വിപണികളെയും ഇളക്കിമറിച്ചു. വര്‍ഷാന്ത്യമായതോടെ ആഗോള വിപണിയില്‍ ഫണ്ടുകള്‍ സ്വര്‍ണത്തിലെ നിക്ഷേപതോത് കുറച്ചു. ഇതു മുലം 1,200 ഡോളറിലെ താങ്ങ് മഞ്ഞലോഹത്തിന് നഷ്ടമായി. ട്രോയ് ഔണ്‍സിനു 1226 ഡോളറില്‍ നിന്ന് 1193 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.