യുഎഇ എക്സ്ചേഞ്ചിന് പുരസ്കാരം
Tuesday, December 23, 2014 11:20 PM IST
കൊച്ചി: രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള ബ്രാന്‍ഡ് ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സംഘടനയായ ഓള്‍ ഇന്ത്യ ഇക്കണോമി സര്‍വേ അവാര്‍ഡ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ബിസിനസ് ആന്‍ഡ് സര്‍വീസ് അഷ്വറന്‍സ് അവാര്‍ഡ് യുഎഇ എക്സ്ചേഞ്ച് ഇന്ത്യക്കു ലഭിച്ചു.

മോസ്റ്റ് പ്രോമിസിംഗ് മണി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് കമ്പനി എന്ന വിഭാഗത്തില്‍ ധനകാര്യ ബിസിനസും സര്‍വീസും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ മികവു വിലയിരുത്തിയാണ് അവാര്‍ഡിനു തെരഞ്ഞെടുത്തതെന്നു യുഎഇ എക്സ്ചേഞ്ച് പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎഇ എക്സ്ചേഞ്ച് ഇന്ത്യക്കുവേണ്ടി പഞ്ചാബ് മേഖലാ മേധാവി അതുല്‍ അസ്വാള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. നിരവധി പ്രശസ്ത വ്യക്തികള്‍ ചടങ്ങില്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.