ബോയിംഗ് 787: എയര്‍ ഇന്ത്യ 33 കോടി ഡോളര്‍ വായ്പയെടുക്കുന്നു
ബോയിംഗ് 787: എയര്‍ ഇന്ത്യ 33 കോടി ഡോളര്‍ വായ്പയെടുക്കുന്നു
Sunday, December 28, 2014 12:11 AM IST
മുംബൈ: ബോയിംഗ് 787 വിമാനങ്ങള്‍ വാങ്ങുന്നതിനു വേണ്ടി എയര്‍ ഇന്ത്യ 33 കോടി ഡോളര്‍ വായ്പയിനത്തില്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ 27 ബോയിംഗ് 787 വിമാനങ്ങള്‍ക്കായാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്.

ഇതില്‍ 18 വിമാനങ്ങളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ അന്തര്‍ദേശീയ റൂട്ടുകളിലും ആഭ്യന്തര റൂട്ടുകളിലും ഇവ സര്‍വീസ് നടത്തിവരുന്നു.

ഈ ഇനത്തില്‍ അടുത്ത ജൂണോടെ എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന പുതിയ മൂന്നു വിമാനങ്ങള്‍ വാങ്ങുന്നതിനായാണ് എയര്‍ ഇന്ത്യ വായ്പയെടുക്കുന്നത്. 12 മുതല്‍ 18 വരെ മാസങ്ങള്‍ ദീര്‍ഘകാലാവധിയുള്ള വായ്പകള്‍ക്കായി എയര്‍ ഇന്ത്യ ഇതിനോടകം ബാങ്കുകളെ സമീപിച്ചു കഴിഞ്ഞിട്ടുണ്െടന്നും അനുബന്ധ നടപടികള്‍ നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. വിമാനങ്ങളുടെ വില്പന പൂര്‍ത്തിയായി പാട്ടത്തിനു നല്‍കുന്നതോടെ വായ്പകളുടെ തിരിച്ചടവ് ആരംഭിക്കാനാകുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.


നിലവില്‍ ഇത്തരത്തില്‍ 11 ബോയിംഗ് 787 വിമാനങ്ങള്‍ എയര്‍ ഇന്ത്യ പാട്ടത്തിനു നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.