ലീലി ക്ളിനിക് മധ്യകേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
Sunday, January 25, 2015 11:15 PM IST
കൊച്ചി: സയന്റിഫിക് ഇലക്ട്രോളിസിസ് സംവിധാനം ഉപയോഗിച്ചുള്ള പെര്‍മനെന്റ് ഹെയര്‍ റിമൂവല്‍ മേഖലയിലെ പ്രമുഖരായ പനമ്പിള്ളിനഗറിലെ ലീലി ക്ളിനിക് മധ്യകേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി ലീലി ആരംഭിക്കുന്ന 20 ക്ളിനിക്കുകളുടെ സംയുക്ത ഉദ്ഘാടനം നാളെ മൂന്നിനു പനമ്പിള്ളിനഗറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. ബാബു നിര്‍വഹിക്കും.

ദി ആര്‍ട്ട് ഓഫ് ലുക്കിംഗ് സ്മാര്‍ട്ട് എന്ന വിഷയത്തില്‍ വൈഡബ്ള്യുസിഎ മുന്‍ പ്രസിഡന്റ് ഡോ. സൂസന്‍ കുരുവിള പ്രഭാഷണം നടത്തും. സെന്റ് തെരേസാസ് കോളജ് ചെയര്‍പേഴ്സണ്‍ നിയ മാത്യു മുഖ്യാതിഥിയാകും. ഈ വര്‍ഷം തന്നെ ലീലി ക്ളിനിക് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും മിഡില്‍ ഈസ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

പെര്‍മനന്റ് ഹെയര്‍ റിമൂവലിനായി ശാസ്ത്രീയ ഇലക്ട്രോളിസിസ് രീതിയാണ് ലീലി ക്ളിനിക് ഉപയോഗിക്കുന്നതെന്നു ചീഫ് കണ്‍സള്‍ട്ടന്റ് ഇലക്ട്രോളജിസ്റ് ഷെര്‍ളി കൊള്ളന്നൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിന്നീടൊരിക്കലും വളരാത്ത തരത്തില്‍ ചര്‍മത്തില്‍ നിന്നു രോമം നീക്കം ചെയ്യുന്ന സയന്റിഫിക് ഇലക്ട്രോളിസിസ് വൈദ്യുത വിശ്ളേഷണ പ്രക്രിയ ഉപയോഗപ്പെടുത്തിയാണു ചെയ്യുന്നത്. രാസവസ്തുക്കള്‍ ഒന്നും ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. വൈദ്യുതി കടന്നുപോകുമ്പോഴുണ്ടാകുന്ന രാസമാറ്റം കൊണ്ട് രോമത്തിന്റെ മൂലകോശങ്ങളെ നശിപ്പിക്കുന്നതിനാല്‍ രോമ വളര്‍ച്ച ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.


ലീലി സയന്റിഫിക് ഇലക്ട്രോളിസിസ് ട്രെയിനിംഗ് അക്കാദമിയും പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇലക്ട്രോളജി ടെക്നീഷ്യനുള്ള മൂന്നു മാസത്തെ ഡിപ്ളോമ കോഴ്സും ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഇവിടെ നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.