ലെനോവോ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍
Sunday, January 25, 2015 11:17 PM IST
കൊച്ചി: ലെനോവോയുടെ 4ജി എല്‍ടിഇ സ്മാര്‍ട്ഫോണ്‍ എ6000 വിപണിയിലെത്തി. സ്പീഡ്, മികച്ച പ്രകടനം, ഡേറ്റാ എന്നിവയുടെ ഫലപ്രദമായ സംയോജനം എന്നിവ ലഭ്യമാക്കുന്ന പുതിയ ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭിക്കുക. വളരെ നേരിയതും കനം കുറഞ്ഞതുമായ പുതിയ ഫോണിന് 8.2 എംഎം ആണ് കനം. 128 ഗ്രാം മാത്രം ഭാരവും ഒരു ദിവസം മുഴുവനും ചാര്‍ജ് നിലനിര്‍ത്തുന്ന 2300 എംഎഎച്ച് ബാറ്ററിയും ഡോള്‍ബി ഡിജിറ്റല്‍ ഇരട്ട സ്പീക്കര്‍ എന്നിവയാണ് സവിശേഷത.


ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4ലാണ് പ്രവര്‍ത്തനം. 410 കീ പ്രോസസര്‍, ക്വാഡ് കോര്‍ സിപിയു 1.2 ജിഎച്ച്ഇസഡില്‍ പ്രവര്‍ത്തിക്കുന്നു. 12.7 സിഎംഎസ് ആണ് സ്ക്രീന്‍. സ്മാര്‍ട് കണക്ടഡ് ഉപകരണങ്ങളില്‍ എന്നും മുന്‍നിരക്കാരാണ് ലെനോവോയെന്ന് ലെനോവോ ഇന്ത്യ സ്മാര്‍ട്ഫോണ്‍ ഡയറക്ടര്‍ സുധിന്‍ മാഥൂര്‍ പറഞ്ഞു. പുതിയ ഫോണിന്റെ വില 6,999 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.