ബിസ്മിയുടെ ഒമ്പതാമത് ഷോറൂം ഉദ്ഘാടനം നാളെ അങ്കമാലിയില്‍
ബിസ്മിയുടെ ഒമ്പതാമത് ഷോറൂം ഉദ്ഘാടനം നാളെ അങ്കമാലിയില്‍
Sunday, January 25, 2015 11:17 PM IST
കൊച്ചി: പ്രമുഖ ഹോം അപ്ളയന്‍സസ് ഡീലറായ ബിസ്മിയുടെ ഒമ്പതാമത് ഷോറൂം ഉദ്ഘാടനം നാളെ അങ്കമാലിയില്‍ നടക്കും. അങ്കമാലിക്ക് മികച്ച അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ ഇലക്ട്രോണിക്സ്, ഹോം അപ്ളയന്‍സസ്, ക്രോക്കറി എന്നീ വിഭാഗങ്ങളുമായാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു നിലകളിലായി വിശാലമായ ഷോപ്പിംഗ് സൌകര്യമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള സൌകര്യാര്‍ഥം ഓരോ നിലകളിലും പ്രത്യേക വിഭാഗങ്ങളായാണ് ഉത്പന്നങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നും ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. യൂസഫ് അറിയിച്ചു.

ഉദ്ഘാടനദിവസം വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ 100 പേര്‍ക്ക് 6,990 രുപ വിലയുള്ള ഫിലിപ്സ് ഹോം തിയേറ്റര്‍ സിസ്റം സമ്മാനമായി ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 100 മണിക്കൂറുകള്‍ക്കുള്ളില്‍ ബിസ്മി ഷോറൂമുകളില്‍ നിന്നു പര്‍ച്ചേസ് ചെയ്ത് നറുക്കെടുപ്പിലൂടെ ഫ്ളാറ്റ് സ്വന്തമാക്കാനും അവസരമുണ്ട്.


എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ കോംബോ ഓഫറിലൂടെ ഹോം തിയേറ്റര്‍ സിസ്റവും 5,000 രൂപയ്ക്കുമേല്‍ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും 2,000 രൂപയുടെ ഉറപ്പായ സമ്മാനവും നേടാം.

കൂടാതെ ഓരോ ഫിനാന്‍സ് പര്‍ച്ചേസിനുമൊപ്പം 1,000 രൂപയുടെ ഉറപ്പായ സമ്മാനവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.