നിറ്റ്കോ സ്പ്രിംഗ് സമ്മര്‍ ശേഖരം വിപണിയില്‍
Sunday, January 25, 2015 11:18 PM IST
കൊച്ചി: ടൈലുകള്‍, ഉള്‍ത്തള രൂപകല്‍പന എന്നിവയില്‍ മുന്‍നിരക്കാരായ നിറ്റ്കോ സ്പ്രിംഗ് സമ്മര്‍ ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. വാള്‍ടൈലുകള്‍, ഡിജിറ്റല്‍ പാര്‍ക്കിംഗ് ടൈലുകള്‍, മാഗ്നിഫൈഡ് ടൈലുകള്‍, ജിവിടി ഉത്പന്നങ്ങള്‍ എന്നിവ സമ്മര്‍ശേഖരം 2015ല്‍ ഉള്‍പ്പെടും. കലയും ചാരുതയും ഒത്തിണങ്ങിയവയാണ് പുതിയ ടൈല്‍ ശേഖരം. മനസിനെ പിടിച്ചിരുത്തുന്ന രൂപങ്ങളിലും ഭാവങ്ങളിലുമുള്ള രൂപകല്‍പ്പനയാണ് നിറ്റ്കോ ടൈലുകളുടെ പ്രത്യേകത.

നിറ്റ്കോ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രസിഡന്റ് രവി അയ്യങ്കാര്‍, ഡിജിഎം മാര്‍ക്കറ്റിങ് എ.എല്‍. കണ്ണന്‍, സീനിയര്‍ റീജണല്‍ മാനേജര്‍ അജിത് കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.