മഹീന്ദ്ര ഫസ്റ് ചോയ്സ് വീല്‍സ് കേരളത്തിലെ 27-ാമത് ഔട്ട്ലെറ്റ് തുറന്നു
Thursday, January 29, 2015 10:58 PM IST
കൊച്ചി: പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് സര്‍ട്ടിഫൈഡ് യൂസ്ഡ് കാര്‍ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് സംസ്ഥാനത്തെ 27-ാമത് ഔട്ട്ലെറ്റ് തുറന്നു. 2,600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഔട്ട്ലെറ്റായ ക്വാളിറ്റി കാര്‍സ് ആലുവ കമ്പനിപ്പടി അമിഷാ ആര്‍ക്കേഡില്‍ മഹീന്ദ്ര ഫസ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് യത്തീന്‍ ഛദ്ദ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ഏഴാമത്തെ ഡീലര്‍ഷിപ്പാണിത്.

മഹീന്ദ്ര ഫസ്റ് ചോയ്സ് വീല്‍സിന്റെ നിര്‍ണായക വിപണിയാണ് ദക്ഷിണേന്ത്യയെന്നും ഗുണഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനവും നല്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


യൂസ്ഡ് കാറുകള്‍ക്കൊപ്പം ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ്, അക്സസറീസ്, മറ്റ് ഡോക്യുമെന്റേഷനുകള്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസി വഴി നല്കുമെന്ന് ക്വാളിറ്റി കാര്‍സ് മേധാവികളായ രാജീവ് മേനോനും തോമസ് തണങ്ങാടനും പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തോടെ 500 ഔട്ട്ലെറ്റുകളാണു ലക്ഷ്യമിട്ടിട്ടുള്ളത്. 263 സ്ഥലങ്ങളിലായി ഇതിനോടകം 465 ഔട്ട്ലെറ്റുകള്‍ തുറന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 35 ശതമാനം വളര്‍ച്ചയാണു കമ്പനി നേടിയത്.കമ്പനിയുടെ ംംം.ലറശശഴ.ശി വെബ്സൈറ്റ് വഴി മാത്രം 1.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചുകഴിഞ്ഞതായും അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.