ടൈറ്റന്‍ സ്കിന്‍ പെര്‍ഫ്യൂംസ് കേരള വിപണിയില്‍
Saturday, January 31, 2015 11:45 PM IST
കൊച്ചി: പുതിയ നിര പെര്‍ഫ്യൂമുകളുമായി ടൈറ്റന്‍ സ്കിന്‍ കേരള വിപണിയില്‍. ഏറെ സവിശേഷതകളുള്ള ഫ്രഞ്ച് സൌരഭ്യമാണ് സ്കിന്‍ എന്ന ബ്രാന്‍ഡില്‍ ടൈറ്റന്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ പെര്‍ഫ്യൂം വിപണിയില്‍ തികഞ്ഞ വൈജാത്യമാണുള്ളതെന്നു ടൈറ്റന്‍ കമ്പനി ഫ്രാഗ്രന്‍സസ് ഹെഡ് കല്‍പ്പന രംഗമണി പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഒട്ടേറെ ഡിയോഡൊറന്റുകള്‍ വിപണിയിലുണ്ട്. എന്നാല്‍, ഇവയുടെ സൌരഭ്യം നീണ്ടുനില്‍ക്കുന്നതല്ല. ഈ സാഹചര്യത്തില്‍ ഗുണന്മേയുള്ള ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാനാണ് ടൈറ്റന്‍ പരിശ്രമിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയിലാണ് വിപണിയിലെത്തുന്നതെന്ന് കല്‍പ്പന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.