നോള്‍ട്ട മധ്യേഷ്യന്‍ വിപണിയിലേക്ക്
നോള്‍ട്ട മധ്യേഷ്യന്‍ വിപണിയിലേക്ക്
Monday, February 2, 2015 12:52 AM IST
ദുബായ്: പ്രമുഖ ഗൃഹോപകരണ കമ്പനിയായ നോള്‍ട്ട മധ്യേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോണ്‍സ്റിക് സെറാമിക് വെയര്‍, നോണ്‍സ്റിക് പോപ്പുലര്‍ വെയര്‍, പ്രഷര്‍ കുക്കര്‍ തുടങ്ങിയവയാണ് ആദ്യം യുഎഇയില്‍ വിപണിയിലെത്തുന്നത്.

ഉപഭോക്താക്കളുടെ സൌകര്യാര്‍ത്ഥം ദുബായില്‍ പുതിയ ഓഫീസും ആരംഭിച്ചിട്ടുണ്ട്. എഡബ്ള്യൂഎം ജനറല്‍ ട്രേഡിംഗ് എല്‍എല്‍സിയാണ് യുഎഇയിലെ വിതരണക്കാര്‍. കിച്ചന്‍ അപ്ളയന്‍സസുകളുടെ വിതരണക്കാരായ കൊട്ടാരം ട്രേഡിംഗ് കമ്പനിയില്‍ നിന്നാണ് നോള്‍ട്ട ബ്രാന്‍ഡ് വിപണിയിലെത്തുന്നത്. ആദ്യം യുഎഇയില്‍ ആരംഭിച്ചശേഷം മറ്റു ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കൊട്ടാരം ട്രേഡിംഗ് മിഡില്‍ ഈസ്റ് എഫ്ഇസഡ്സിഒ മാനേജിംഗ് ഡയറക്ടര്‍ ആന്റണി കൊട്ടാരം പറഞ്ഞു. ഖത്തര്‍, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ അടുത്തമാസം വിതരണം ആരംഭിക്കുമെന്ന് ബിസിനസ് ഹെഡ് യു.വി. നായര്‍ വ്യക്തമാക്കി.


നോള്‍ട്ട ഓപ്പല്‍വെയര്‍, നോള്‍ട്ട വാക്വം ഫ്ളാസ്ക് തുടങ്ങിയ ഉത്പന്നങ്ങളും ഉടന്‍ ഗള്‍ഫ് വിപണിയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.