ഫോര്‍ബ്സിന്റെ ശക്തരായ വനിതകളില്‍ ഇഷ അംബാനിയും രാധിക പിരമിളും
Friday, February 27, 2015 11:30 PM IST
മുംബൈ: ഏഷ്യയില്‍ നിന്നുള്ള ബിസിനസ് രംഗത്തെ ശക്തരായ വനിതകളുടെ ഫോര്‍ബ്സ് പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വിഐപി ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ദിലീപ് പിരമളിന്റെ മകള്‍ രാധിക പിരമളും ഇടം നേടി.

ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്ത 12 പേരുടെ പട്ടികയിലാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയില്‍ സംരംഭങ്ങളുടെയും ഡയറക്ടറായ ഇഷയും രാധികയും ഇടം കണ്െടത്തിയത്.

യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു സൈക്കോളജിയിലും സൌത്ത് ഏഷ്യന്‍ സ്റഡീസിലും ബിരുദം നേടിയശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുപത്തിമൂന്നുകാരിയായ ഇഷ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയില്‍ സംരംഭങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്.


ബഹുരാഷ്ട്ര കമ്പനികളുടെ കിടമത്സരങ്ങള്‍ക്കിടയിലും വിഐപി ഇന്‍ഡസ്ട്രീസിന് വന്‍ തിരിച്ചുവരവു സാധ്യമാക്കിയെന്നതാണ് രാധിക പിരമളെന്ന മുപ്പത്താറുകാരിയുടെ പ്രശസ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.