ബര്‍ഗണ്ടി പ്രീമിയം ബാങ്കിംഗുമായി ആക്സിസ് ബാങ്ക്
Saturday, February 28, 2015 11:41 PM IST
കൊച്ചി: ആക്സിസ് ബാങ്ക് ഏറ്റവും മികച്ച പ്രീമിയം വ്യക്തിഗത ബാങ്കിംഗ് സേവനമായ ബര്‍ഗണ്ടി അവതരിപ്പിച്ചു. തിരക്കുള്ള, സമ്പന്നരായ ഉപഭോക്താക്കള്‍ക്കായാണ് വ്യക്തിഗത സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ബര്‍ഗണ്ടി അവതരിപ്പിക്കുന്നതെന്നു ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു. അര്‍പ്പമണബോധമുളള ഒരുകൂട്ടം റിലേഷന്‍ഷിപ് മാനേജര്‍മാരുടെ പിന്തുണ, വിനോദം, ഡൈനിംഗ്, കൂടുതല്‍ ഉയര്‍ന്ന പരിധി, ഇന്‍ഷ്വറന്‍സ് പരിരക്ഷ, ജീവിത ആനുകൂല്യങ്ങള്‍ എന്നിവ ബര്‍ഗണ്ടി വാഗ്ദാനം ചെയ്യുന്ന സവിശേഷ സേവനങ്ങളില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.