സമഗ്ര വളര്‍ച്ചയ്ക്കു സഹായകമായ ബജറ്റ്: സി.ജെ. ജോര്‍ജ്
സമഗ്ര വളര്‍ച്ചയ്ക്കു സഹായകമായ ബജറ്റ്: സി.ജെ. ജോര്‍ജ്
Sunday, March 1, 2015 1:09 AM IST
കൊച്ചി: രാജ്യത്തിന്റെ മുഴുവന്‍ മേഖലകളുടെയും വളര്‍ച്ചയ്ക്കു സഹായകമാകുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള മുന്‍ ചെയര്‍മാനും ജിയോജിത്ത് ബിഎന്‍പി പാരിബാ എംഡിയുമായ സി.ജെ. ജോര്‍ജ്. സമൂഹത്തിലെ എല്ലാവര്‍ക്കും എന്തെങ്കിലും പ്രയോജനം നേരിട്ടു ലഭിക്കുന്ന ബജറ്റാണിത്. പാവപ്പെട്ടവര്‍ക്കു സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വ്യവസായ ലോകത്തിനും പ്രയോജനകരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്െടന്നും സി.ജെ. ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


പ്രതിവര്‍ഷം 12 രൂപ പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് ലക്ഷക്കണക്കിനുള്ള സാധാരണക്കാര്‍ക്കു പ്രയോജനകരമാകും. കോര്‍പറേറ്റ് ആദായനികുതി 30ല്‍ നിന്നും 25 ശതമനമാക്കി കുറച്ചതും അതിധനികര്‍ക്കുള്ള രണ്ടു ശതമാനം നികുതി മാറ്റി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായ നടപടികളാണ്.

എന്നാല്‍ സേവനനികുതിയില്‍ രണ്ടു ശതമാനം വര്‍ധന വരുത്തി 14 ശതമാനമാക്കിയത് കേരളത്തില്‍ വിലക്കയറ്റത്തിന് വഴിവച്ചേക്കുമെന്നും സി.ജെ. ജോര്‍ജ് വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.