സ്വര്‍ണമേഖലയ്ക്കു നിരാശ: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ്
Sunday, March 1, 2015 1:11 AM IST
കൊച്ചി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് സ്വര്‍ണമേഖലയ്ക്കു നിരാശ മാത്രമാണു നല്‍കിയതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിന്ദു മാധവ് അഭിപ്രായപ്പെട്ടു. സ്വര്‍ണത്തിന്റെ കള്ളക്കടത്തു തടയുന്നതിന് ഇറക്കുമതി തിരുവ കുറയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നിലവിലെ സ്ഥിതി തുടരുന്നത് കള്ളക്കടത്തു വര്‍ധിപ്പിക്കുമെന്നും ബിന്ദു മാധവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.