ജോര്‍ജ് എം.ജോര്‍ജിന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ അവാര്‍ഡ്
ജോര്‍ജ് എം.ജോര്‍ജിന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ അവാര്‍ഡ്
Tuesday, March 3, 2015 11:28 PM IST
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡയറക്ടറും മുത്തൂറ്റ് ലീഷര്‍ അന്‍ഡ് ഹോസ്പിറ്റാലിറ്റി സര്‍വീസസ് മേധാവിയുമായ ജോര്‍ജ് എം.ജോര്‍ജിന് മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ വെല്‍കം ഗ്രൂപ്പ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ നല്‍കുന്ന ഡിസ്റിംഗ്വിഷ്ഡ് അലുമ്നസ് അവാര്‍ഡ്. മണിപ്പാല്‍ യൂണിവേഴ്സിറ്റി ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന ജോര്‍ജ് എം.ജോര്‍ജ് തൊഴില്‍പരവും വ്യക്തിപരവുമായ മേഖലകളില്‍ കാഴ്ചവച്ച കഠിനാധ്വാനവും സമര്‍പ്പണബോധവുമാണ് അദ്ദേഹത്തെ ഈ ബഹുമതിക്കര്‍ഹനാക്കിയത്.


മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ 29-മത് വാര്‍ഷികാഘോഷചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. രാംനാരായണ്‍ അവാര്‍ഡ് സമ്മാനിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍, മണിപ്പാല്‍ യൂണിവേഴ്സിറ്റി പിവിസി ഡോ.എച്ച്.വിനോദ് ഭട്ട്, രജിസ്ട്രാര്‍ ഡോ. ജി.കെ. പ്രഭു, ഐടിസി ലേണിംഗ് സര്‍വീസസ് ജനറല്‍ മാനേജര്‍ ആനന്ദ് റാവു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.