ടിസിഐ പടിഞ്ഞാറന്‍ തീരത്തേക്കു ചരക്കുനീക്കം വ്യാപിപ്പിക്കുന്നു
Thursday, March 5, 2015 11:45 PM IST
കൊച്ചി: കേരളത്തിലെ ചരക്കുനീക്കത്തിന് പുത്തന്‍ പ്രതീക്ഷകളുമായി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(ടിസിഐ) ജലമാര്‍ഗത്തിലൂടെയുളള ചരക്കുനീക്കം പടിഞ്ഞാറന്‍ തീരദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.

കപ്പലുകളും കണ്െടയ്നറുകളും ഉള്‍പ്പെടെ60 കോടിയോളം രൂപയുടെ നിക്ഷേപം പടിഞ്ഞാറന്‍ തീരദേശപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്താനാണ് ടിസിഐ നീക്കം. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നു കൊച്ചിയിലേക്കുളള ആദ്യ കണ്െടയ്നര്‍ ചരക്കുകപ്പല്‍ ഞായറഴ്ച സര്‍വീസ് തുടങ്ങി. എം.വി 'ടിസിഐ അര്‍ജുന്‍' ആണ് ടിസിഐയുടെ പടഞ്ഞാറന്‍ തീരദേശങ്ങളിലേക്കുളള ആദ്യ സര്‍വീസ് നടത്തുന്നത്.

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, തലസ്ഥാന നഗരികള്‍ എന്നിവിടങ്ങളില്‍നിന്നു ദക്ഷിണ മേഖലകളിലേക്കുളള ടൈല്‍സ്, മാര്‍ബിള്‍, സാനിറ്ററി വെയേഴ്സ്, കൃഷി ഉത്പന്നങ്ങള്‍, മെഷിനറി, ഇലക്ട്രോണിക്സ്, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാകും ടിസിഐ അര്‍ജുന്‍ വഹിക്കുക. 300 കണ്െടയ്നറുകള്‍ മുന്ദ്രയില്‍ നിന്നു കൊച്ചിയിലേക്കും തിരിച്ചും വഹിക്കാന്‍ കപ്പലിനാകും.


രണ്ടു ക്രെയിനുകളും കപ്പലില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ കപ്പലുകള്‍ ഏറ്റെടുക്കുന്നതിലൂടെ വന്‍ വികസനത്തിനുളള തയാറെടുപ്പിലാണു തങ്ങളെന്നു ടിസിഐ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ചന്ദര്‍ അഗര്‍വാള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കാനാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തീരദേശങ്ങളിലേക്ക് വലിയ തോതിലുളള ചരക്കുനീക്കത്തിനായി ടിസിഐക്കു സുസജ്ജമായ നാല് കപ്പലുകളും 2000 കണ്െടയ്നറുകളും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.