ടീം ഇന്ത്യക്ക് വിജയം നേരാന്‍ കോസ്മോസില്‍ ഭീമന്‍ ബാറ്റ്
Thursday, March 5, 2015 11:45 PM IST
കോഴിക്കോട്: ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം പങ്കുവച്ച് ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാന്‍ ഭീമന്‍ ക്രിക്കറ്റ് ബാറ്റ് ഒരുക്കി മള്‍ട്ടി ബ്രാന്‍ഡഡ് സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ഷോപ്പായ കോസ്മോസ് സ്പോര്‍ട്സ്. കല്ലുത്താന്‍കടവിലുള്ള ഷോറൂമിലാണ് 20 അടി ഉയരത്തിലുള്ള ബാറ്റ് കൌതുകമാകുന്നത്.

ക്രിക്കറ്റ് പ്രേമികള്‍ക്കു ബാറ്റില്‍ ഒപ്പു വച്ച് ടീം ഇന്ത്യക്ക് ആവേശോജ്വലമായ പിന്തുണ പ്രഖ്യാപിക്കാം. ലോകകപ്പ് പ്രമാണിച്ച് കോസ്മോസ് ഷോറൂമുകളില്‍ നടന്നുവരുന്ന ക്രിക്കറ്റ് കാര്‍ണിവലില്‍ വൈവിധ്യമാര്‍ന്ന ഓഫറുകളാണ് കോസ്മോസ് സ്പോര്‍ട്സ് കാഴ്ചവയ്ക്കുന്നതെന്ന് കോസ്മോസ് സ്പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. ലോകോത്തര കമ്പനികളുടെ ക്രിക്കറ്റ് കിറ്റുകളും കോംബോ പ്രൈസിംഗ് ഓഫറിലൂടെ 'സ്റീല്‍ എ ഡീല്‍' ക്രിക്കറ്റ് കിറ്റുകള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ഡിസ്കൌണ്ട ഓഫറുകള്‍ സ്വന്തമാക്കാം. മാര്‍ച്ച് 28 വരെയാണ് ക്രിക്കറ്റ് കാര്‍ണിവല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.