'മാര്‍ച്ച് ധമാക്ക' ആനുകൂല്യങ്ങളുമായി നിപ്പോണ്‍ ടൊയോട്ട അഞ്ചു ദിവസം കൂടി
 മാര്‍ച്ച് ധമാക്ക  ആനുകൂല്യങ്ങളുമായി നിപ്പോണ്‍ ടൊയോട്ട അഞ്ചു ദിവസം കൂടി
Friday, March 27, 2015 10:54 PM IST
കൊച്ചി: മികവുറ്റ ടൊയോട്ട വാഹനങ്ങള്‍ക്ക് ഡിപ്രീസിയേഷന്‍ നേട്ടങ്ങള്‍, പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയ ഹ്രസ്വകാല നേട്ടങ്ങും ഈട്, വിശ്വാസ്യത, ഉടനടി സര്‍വീസ്, കുറഞ്ഞ മെയിന്റനന്‍സ് ചെലവ്, ഉയര്‍ന്ന റീസെയില്‍ വില എന്നീ ദീര്‍ഘകാല നേട്ടങ്ങളുമൊരുക്കി നിപ്പോണ്‍ ടൊയോട്ട ചരിത്രം സൃഷ്ടിക്കുന്നു. പുത്തന്‍ കൊറോള ആള്‍ട്ടിസിനും ഇന്നോവയ്ക്കും 20,000 രൂപയും എറ്റിയോസിനും ലിവക്കും ക്രോസിനും 30,000 രൂപ വീതവും സ്പെഷല്‍ ആനുകൂല്യങ്ങള്‍ നേടാവുന്നതാണ്.

മാര്‍ച്ചില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ മാസം മുതല്‍ തവണകള്‍ അടയ്ക്കേണ്ട ഓഫറുകള്‍ പരിമിത കാലത്തേക്കുള്ളതാണ്. വമ്പിച്ച നേട്ടങ്ങളോടൊപ്പം ബെയ്സ് മോഡല്‍ മുതല്‍ ഡ്യൂവല്‍ എസ്ആര്‍എസ് എയര്‍ ബാഗോടു കൂടിയ ടൊയോട്ട വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അത്യപൂര്‍വ അവസരമാണ് നിപ്പോണ്‍ ടൊയോട്ട ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.


മുകളില്‍ പറഞ്ഞിരിക്കുന്ന ഓഫറുകളില്‍ ഏതെങ്കിലും ഒരു ഓഫര്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. ഓഫറുകള്‍ നിബന്ധനകള്‍ക്കു വിധേയമായി പരിമിത സ്റോക്കുകള്‍ക്കു മാത്രമാണുള്ളത്. ഫിനാന്‍സ് ഓഫര്‍ ടൊയോട്ട ഫിനാന്‍സ് സര്‍വീസില്‍ നിന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847086007 ല്‍ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.