കാംകോ പവര്‍ റീപ്പറും ബ്രഷ് കട്ടറും വിപണിയില്‍
കാംകോ പവര്‍ റീപ്പറും ബ്രഷ് കട്ടറും വിപണിയില്‍
Saturday, March 28, 2015 11:19 PM IST
നെടുമ്പാശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പറേഷന്റെ (കാംകോ) പുതിയ ഉത്പന്നങ്ങളായ ഡീസല്‍ പവര്‍ റീപ്പറും ബ്രഷ് കട്ടറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിപണിയിലിറക്കി.

കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ കെ. മുരളീധരന്‍, അന്‍വര്‍ സാദത്ത്, പി.സി. വിഷ്ണുനാഥ്, കാംകോ എംഡി എന്‍.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു. നെല്ല്, ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളും തീറ്റപ്പുല്ലും കൊയ്യുന്നതിനു ഡീസല്‍ പവര്‍ റീപ്പര്‍ ഉപയോഗിക്കാം. 94,000 രൂപയാണ് വില. കളകള്‍ നീക്കാനും കൃഷിസ്ഥലം വൃത്തിയാക്കാനുമുള്ളതാണ് ബ്രഷ് കട്ടര്‍. 21,000 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.