എല്ലാ പഞ്ചായത്തിലും നീര വെന്‍ഡിംഗ് മെഷീന്‍: മന്ത്രി
എല്ലാ പഞ്ചായത്തിലും നീര വെന്‍ഡിംഗ് മെഷീന്‍: മന്ത്രി
Monday, March 30, 2015 11:13 PM IST
കോഴിക്കോട്: എല്ലാ പഞ്ചായത്തിലും തോറും നീര വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുമെന്നും അതിനുള്ള നടപടി മേയില്‍ തുടങ്ങുമെന്നും കൃഷിമന്ത്രി കെ.പി.മോഹനന്‍. കേരജം വെളിച്ചെണ്ണയുടെ റീ ലോഞ്ചിംഗ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരസമൃദ്ധി പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണു കൃഷിവകുപ്പ് ലക്ഷ്യമിടുന്നതെന്നു കെ.പി.മോഹനന്‍ പറഞ്ഞു. നാളികേര ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണു കേരസമൃദ്ധി പദ്ധതി വ്യാപിപ്പിക്കുന്നത്. നാളികേര വികസനം ലക്ഷ്യമിട്ടു കൂടുതല്‍ പദ്ധതികളും സംരംഭങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരള ഫീഡ്സ് പോലുള്ള സ്ഥാപനങ്ങള്‍ക്കു പുതുജീവന്‍ നല്‍കുന്നതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. മലബാറിനെ കാലിത്തീറ്റ ഉത്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാനുതകുന്ന ഈ സംരംഭം മേയില്‍ കമ്മീഷന്‍ ചെയ്യും. ആദിവാസി മേഖലയില്‍ ജോലി ലഭ്യതകൂടി ഉറപ്പുവരുത്തിക്കൊണ്ടാണു പതിനായിരം ലിറ്റര്‍ നീര ഉല്പാദിപ്പിക്കുന്ന പ്ളാന്റ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.


കാര്‍ഷികമേഖലയ്ക്കു പുതുജീവന്‍ പകരാന്‍ കെ.പി. മോഹനന്റെ നേതൃത്വത്തിലുള്ള കൃഷിവകുപ്പിനു സാധിച്ചിട്ടുണ്െടന്നു മുഖ്യപ്രഭാഷണം നടത്തിയ എം.കെ. രാഘവന്‍ എംപി പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സബാഹ് പുല്‍പ്പറ്റ അധ്യക്ഷനായിരുന്ന ചടങ്ങില്‍ എം.കെ.രാഘവന്‍ എംപി ആദ്യ ഉത്പന്നം ഏറ്റുവാങ്ങി. നാളികേര വികസന കോര്‍പറേഷന്‍ എംഡി അശോക് കുമാര്‍ തെക്കന്‍, ജിഎം കെ.സുഭാഷ് ബാബു, മനയത്ത് ചന്ദ്രന്‍, നാരായണന്‍ മാസ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1999ല്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്ന സംസ്ഥാന നാളികേര വികസന കോര്‍പറേഷന്റെ കേരജം വെളിച്ചെണ്ണ കൃഷിവകുപ്പിന്റെ സജീവ ഇടപെടലോടെയാണ് ഇപ്പോള്‍ വീണ്ടും വിപണിയില്‍ എത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.