ഷവോമി ഇനി റീട്ടെയില്‍ സ്റോറുകളിലും
ഷവോമി ഇനി റീട്ടെയില്‍ സ്റോറുകളിലും
Tuesday, March 31, 2015 12:10 AM IST
മുംബൈ: ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റീട്ടെയില്‍ ശൃംഖലയായ ദ മൊബൈല്‍ സ്റ്റോറുമായി കൂട്ടുകെട്ടിലേര്‍പ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് ഷവോമി ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ളിപ്കാര്‍ട്ട് വഴിയായിരുന്നു ഇതുവരെ ഷവോമിയുടെ വിപണനം.

എന്നാല്‍ റീട്ടെയില്‍ ശൃംഖലയിലേക്കു പ്രവേശിച്ചാലും ഫോണിനു ഓണ്‍ലൈന്‍ വഴി ഈടാക്കിയിരുന്ന വിലയ്ക്കു തന്നെയാകും തുടര്‍ന്നും ലഭ്യമാകുക. മൊബൈല്‍സ്റോര്‍ ഔട്ട്ലെറ്റുകള്‍, സര്‍വീസ് സെന്ററുകളായും പ്രവര്‍ത്തിക്കും.


ഷാമോവി എംഐ 4 മോഡല്‍ 19,999 രൂപയ്ക്കും, റെഡ്മി നോട്ട് 4ജി മോഡല്‍ 9,999 രൂപയ്ക്കും ലഭ്യമാകും. റീട്ടെയില്‍ വ്യാപാരത്തോടെ ഇന്ത്യയില്‍ വേരോട്ടം വര്‍ധിപ്പിക്കാനാണു കമ്പനിയുടെ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.