കാതല്‍ വ്യവസായ മേഖലയുടെ വളര്‍ച്ച കുറഞ്ഞു
Wednesday, April 1, 2015 11:32 PM IST
മുംബൈ: എട്ടു കാതല്‍ വ്യവസായ മേഖലകളില്‍ ഫെബ്രുവരിയിലെ വളര്‍ച്ച വീണ്ടും കുറഞ്ഞു. ജനുവരിയില്‍ 1.8 ശതമാനമായിരുന്ന വളര്‍ച്ച ഫെബ്രുവരിയില്‍ 1.4 ശതമാനമായി കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 14 മാസത്തിനിടയിലെ ഏറ്റവും താണ വളര്‍ച്ചയാണിത്.

സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കാതല്‍ വ്യവസായമേഖല 3.8 ശതമാനം വളര്‍ച്ച നേടി. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം, സ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതല്‍ വ്യവസായങ്ങള്‍.


പ്രകൃതിവാതകം, സ്റീല്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ ഉത്പാദനം കുറഞ്ഞതാണ് ഫെബ്രവരിയില്‍ വളര്‍ച്ച കുറയാന്‍ കാരണമായത്. പ്രകൃതിവാതകത്തിന്റെ ഉത്പാദനം 8.1 ശതമാനത്തിലേക്ക് കുറഞ്ഞപ്പോള്‍ സ്റീല്‍, ക്രൂഡ് ഓയില്‍ ഉത്പാദനം യഥാക്രമം 4.4 ശതമാനവും 1.9 ശതമാനവുമായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

5.5 ശതമാനമായി കുറഞ്ഞ പ്രകൃതിവാതക ഉത്പാദനം ഏപ്രില്‍-ഫെബ്രുവരിയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.