അക്ഷയതൃതീയ: ചുങ്കത്ത് ജ്വല്ലറിയുടെ സ്വര്‍ണത്തിനു തുല്യം വെള്ളി ഓഫര്‍
Wednesday, April 1, 2015 11:33 PM IST
കൊച്ചി: എറണാകുളം എം.ജി. റോഡിലുള്ള ചുങ്കത്ത് ജ്വല്ലറിയില്‍ അക്ഷയതൃതീയ ഓഫറുകള്‍ക്ക് തുടക്കമായി. ഇന്നു മുതല്‍ 19 വരെ ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നു കാഷ് പര്‍ച്ചേസിലൂടെ അക്ഷയ തൃതീയ ദിനത്തില്‍ കൈപ്പറ്റുവാന്‍, വാങ്ങുന്ന ഓരോ എട്ടു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ക്കും തുല്യതൂക്കത്തില്‍ ഐശ്വര്യലക്ഷ്മി വെള്ളി നാണയം അക്ഷയതൃതീയ സമ്മാനമായി നല്‍കുന്നു.


കൂടാതെ 2, 4, 6, 8 ഗ്രാം തൂക്കത്തില്‍ ഐശ്വര്യലക്ഷ്മി സ്വര്‍ണനാണയങ്ങളും അക്ഷയതൃതീയ സ്പെഷല്‍ ബുക്കിംഗ് ലഭ്യമാണ്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഐശ്വര്യമായി കൈപ്പറ്റുവാന്‍ ഷോറൂമില്‍ പ്രത്യേക സൌകര്യം ഉണ്ടായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.