തേഡ് പാര്‍ട്ടി പ്രീമിയം കൂട്ടി
Thursday, April 2, 2015 1:38 AM IST
ഹൈദരാബാദ്: തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചുകൊണ്ട് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വിജ്ഞാപനം ഇറക്കി.

നേരത്തേ കരടു വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചതിലും കുറവ് വര്‍ധനയേ അവസാന വിജ്ഞാപനത്തില്‍ ഉള്ളൂ. വര്‍ധന ഇന്നലെ പ്രാബല്യത്തിലായി.പുതിയ നിരക്ക് (ബ്രായ്ക്കറ്റില്‍ പഴയത്) രൂപയില്‍.

1000 സിസിയില്‍ കുറഞ്ഞ സ്വകാര്യ കാര്‍ 1468 (1129), 1000 സിസി മുതല്‍ 1500 സിസിവരെ സ്വകാര്യ കാര്‍ 1598 (1332), 1500 സിസിക്കു മുകളില്‍ സ്വകാര്യ കാര്‍ 4931 (4109).


ടൂവീലര്‍: 75 സിസിവരെ 519 (455), 75 സിസി മുതല്‍ 150 സിസിവരെ 538 (464), 150 സിസി മുതല്‍ 350 സിസിവരെ 554 (462), 350 സിസിക്കു മുകളില്‍ 884 (884).ഗുഡ്സ് വാഹനങ്ങളുടെ പ്രീമിയത്തിലും സമാനമായ വര്‍ധന വരുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.