ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഗൂഗിള്‍ ആകാശത്ത് ബലൂണുകളൊരുക്കുന്നു
Sunday, April 19, 2015 11:55 PM IST
വാഷിംഗ്ടണ്‍: രണ്ടുവര്‍ഷക്കാലമായി പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരുന്ന തങ്ങളുടെ പുതിയ പദ്ധതി അവതരണത്തോടടുത്തതായി ഗൂഗിള്‍ വെളിപ്പെടുത്തി. ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാക്കുന്നതിന്റെ ഭാഗമായി ആകാശത്ത് ആയിരത്തോളം ബലൂണുകളൊരുക്കുന്ന പദ്ധതിയാണ് ഗൂഗിളിന്റെ പ്രൊജക്ട് ലൂണ്‍. ആകാശത്ത് ആയിരത്തോളം അടി ഉയരത്തിലുള്ള ബലൂണുകളില്‍ നിന്ന് എല്‍ടിഇ സിഗ്നലുകളെ ഭൂമിയിലെ ഹാന്‍ഡ് സെറ്റുകളിലേക്ക് പ്രതിഫലിപ്പിക്കുകവഴിയാണ് ഇവയുടെ പ്രവര്‍ത്തനം സാധ്യമാകുക. പാസഞ്ചര്‍ ജെറ്റുകള്‍ കടന്നുപോകുന്ന ആകാശപരിധിക്കും മുകളിലായിരിക്കും ഇവ സ്ഥാപിക്കുക.


നിലവിലെ നെറ്റുവര്‍ക്കുകളിലൂടെ ഇന്‍ര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളിലും ഇതിലൂടെ ഇന്റര്‍നെറ്റ് ലഭിക്കുമെന്ന് പ്രൊജക്ടിന്റെ എന്‍ജീനിയര്‍ ഇന്‍ചാര്‍ജായ മൈക്ക് കാസിഡി പറഞ്ഞു. ഇതിലേക്കായി കൂടുതല്‍ ബലൂണുകള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലസ്ട്രയുമായി ചേര്‍ന്ന് ഓസ്ട്രേലിയയിലും ടെലഫോണിക്കയുമായി ചേര്‍ന്ന് ലാറ്റിന്‍ അമേരിക്കയിലും വോഡഫോണുമായി ചേര്‍ന്ന് ന്യൂസിലന്‍ഡിലും നിലവില്‍ പരീക്ഷണ സംപ്രേഷണങ്ങള്‍ നടന്നുവരുന്നതായും ഗൂഗിള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.