ഇടപാടുകാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സുമായി ഫെഡറല്‍ ബാങ്ക്
Sunday, April 19, 2015 11:55 PM IST
കൊച്ചി: പുതിയ എസ്ബി അക്കൌണ്ട് തുറക്കുന്നവര്‍ക്കായി മാക്സ് ബുപയുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ആരോഗ്യ പരിരക്ഷ ഇന്‍ഷ്വറന്‍സ് തുടങ്ങി. 1,000 രൂപ പ്രീമിയം അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ വരെ ആശുപത്രിയില്‍ കിടത്തിചികിത്സക്കുള്ള സഹായമാണ് ഇതിലൂടെ ലഭിക്കുക. ഈ മാസം 16 മുതല്‍ എസ്ബി അക്കൌണ്ട് തുറക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

പ്രത്യേകതകളിലും മൂല്യത്തിലും ഏറ്റവും മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഇതിലൂടെ ഫെഡറല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നതെന്ന് റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ. ബാബു പത്രക്കുറിപ്പില്‍ പറഞ്ഞു. ജീവിതത്തിലെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളില്‍ അത്യാവശ്യമുള്ള ഒന്നായി ആരോഗ്യ പരിരക്ഷാ ഇന്‍ഷ്വറന്‍സ് മാറിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിക്കായി ഇടപാടുകാര്‍ക്ക് ചെലവു വരുന്നത് പ്രതിദിനം മൂന്നു രൂപയില്‍ താഴെ മാത്രമാണ്. ഇടപാടുകാരുടെ സമ്പത്തിനൊപ്പം ആരോഗ്യത്തിനും ബാങ്ക് പ്രാമുഖ്യം നല്‍കുന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.