വസ്തു ഇടപാടിനും പണം ബാങ്കില്‍ക്കൂടി മാത്രം
Monday, April 20, 2015 10:49 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ചെക്കായോ ബാങ്ക്ഡ്രാഫ്റ്റായോ അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ആയോ മാത്രമേ നടത്താന്‍ പാടുള്ളു എന്ന് ആദായനികുതിനിയമം 269 ടട ലും 269ഠയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായി പണമിടപാടു നടത്തിയാല്‍ തത്തുല്യമായ തുക പിഴയായി ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കൃഷിക്കാര്‍ക്കും ആദായനികുതി നിയമത്തിന്റെ കീഴില്‍ വരില്ലാത്തവര്‍ക്കുമാണ് ഇതില്‍നിന്ന് ഒഴിവ്. പുതിയ ഫിനാന്‍സ് ബില്‍ 1-6-2015 മുതല്‍ വസ്തു ഇടപാടുകള്‍ക്കും ഈ വ്യവസ്ഥ പ്രാബല്യത്തിലാക്കി. അതനുസരിച്ച് 1-6-2015 മുതല്‍ 20000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വസ്തു ഇടപാടുകളിലും പണക്കൈമാറ്റം ബാങ്ക് മുഖാന്തരം മാത്രമേ നടത്താന്‍ പാടുള്ളു. ക്യാഷ് സ്വീകരിച്ച് വസ്തു വിറ്റാല്‍ വില്‍ക്കുന്നവ്യക്തി ആദായ നികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാ നടപടിക്ക് വിധേയനാകുകയും തത്തുല്യമായ തുക പിഴയായി ഈടാക്കുവാനും വ്യവസ്ഥചെയ്യുന്നുണ്ട്.

അതുപോലെതന്നെ വസ്തുവാങ്ങുന്നതിനു നല്‍കിയ അഡ്വാന്‍സ് തുക ഏതെങ്കിലും കാരണവശാല്‍ വില്പന നടക്കാതെ വരുന്നപക്ഷം കാഷായിത്തന്നെ മടക്കി വാങ്ങിയാലും ആദായ നികുതിനിയമം വകുപ്പ് 269ഠക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനാല്‍ വകുപ്പ് 271 ഋ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും. 20,000 രൂപയില്‍ കൂടുതലാണ് തുക എങ്കില്‍ മാത്രമെ ഇത് ബാധകമാവുകയുള്ളു.

വസ്തു ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണത്തിന്റെ സ്വാധീനം ഉള്ളതായി ഗവണ്‍മെന്റിന് തോന്നിയതിനാലാണ് ഈ നിയമഭേദഗതി. ഇതിനുമുമ്പേ തന്നെ വസ്തുഇടപാടുകള്‍ 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഒരുശതമാനം നികുതി സ്രോതസില്‍ പിടിക്കണം എന്നനിയമം പ്രാബല്യത്തിലുണ്ടായിരുന്നു.

ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 10-12% വരെയുള്ള സംഭാവന വരുന്നത് റിയല്‍ എസ്റേറ്റ് മേഖലയില്‍നിന്നാണ്. സ്റാമ്പ് ചാര്‍ജും മൂല്യവര്‍ധിത നികുതിയും കൂടുതലായതിനാല്‍ വിലകള്‍ കുറച്ചുകാണിച്ച് നികുതിവെട്ടിപ്പ് നടത്തുവാന്‍ ഉള്ള സാധ്യത ഗവണ്‍മെന്റ് തള്ളിക്കളയുന്നില്ല. ഇടപാടുകള്‍ ക്യാഷായി നടത്തിയാല്‍ വാങ്ങുന്ന വ്യക്തിക്ക് കള്ളപ്പണം വന്‍തോതില്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നും ഗവണ്‍മെന്റ് കരുതുന്നു.


കെട്ടിടനിര്‍മാണമേഖല വന്‍തോതില്‍ കള്ളപ്പണം ഇടപാടുകള്‍ നടക്കുന്ന മേഖലയായാണ് ഗവണ്‍മെന്റ് കരുതുന്നത്. ഇവിടെ സേവനനികുതിയും വാറ്റും ഇല്ലാതെ ഇടപാടുകള്‍ നടക്കാറുണ്ടത്രേ.

സ്വര്‍ണനിക്ഷേപങ്ങളും ബ്ളാക്ക്മണിയും

സ്വര്‍ണവ്യാപാരത്തില്‍ ഇന്ത്യ ലോകത്തിന്റെതന്നെ മുന്‍നിരയിലാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിനു ടണ്‍ സ്വര്‍ണ സമ്പാദ്യം ഉണ്െടന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന്റെ വിലകളില്‍ കാര്യമായ കുറവുണ്ടാകുകയില്ലെന്ന വിശ്വാസത്താല്‍ കള്ളപ്പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കപ്പെടുമെന്നും ഗവണ്‍മെന്റ് കരുതുന്നു.

അവരുടെ കണക്കനുസരിച്ച് 70-80% സ്വര്‍ണ്ണക്കച്ചവടങ്ങളും ക്യാഷായിട്ടാണ് നടക്കുന്നത്. റിയല്‍ എസ്റേറ്റ് കഴിഞ്ഞാല്‍ കള്ളപ്പണനിക്ഷേപം ഏറ്റവും കൂടുതലുണ്ടാകുന്നത് സ്വര്‍ണ്ണത്തിലാണെന്നും അതിനാലാണ് സ്വര്‍ണവാങ്ങലുകളുടെ സമയത്ത് നിര്‍ബന്ധമായും പാന്‍ നമ്പരുകള്‍ ആവശ്യപ്പെടുന്നത്.

പുതിയ ഗവണ്‍മെന്റ് കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുവേണ്ടിയുള്ള കുരിശുയുദ്ധത്തിലാണ്. അത് വിദേശത്ത് സൂക്ഷിച്ചതായാലും സ്വദേശത്ത് സൂക്ഷിച്ചതായാലും അവയുടെ വെളിപ്പെടുത്തലിന് വേണ്ടി അക്ഷീണം ഗവണ്‍മെന്റ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

വിദേശത്ത് വെളിപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളും വരുമാനവും നികുതിആയി പിടിച്ചെടുക്കുന്നതിനും അവര്‍ക്ക് കര്‍ശനമായ ശിക്ഷകൊടുക്കുന്നതിനും വേണ്ടി പാസാക്കിയ പുതിയ ബില്ല് പ്രസിഡന്റിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.