പെപ്പര്‍ പുരസ്കാരപ്രഖ്യാപനവും വിതരണവും 23ന്
Tuesday, April 21, 2015 11:02 PM IST
കൊച്ചി: കൊച്ചിന്‍ അഡ്വര്‍ടൈസിംഗ് ക്ളബ്ബും പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സ് ട്രസ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പെപ്പര്‍ അവാര്‍ഡ് 2015 പ്രഖ്യാപനവും വിതരണവും 23ന് വൈകുന്നേരം 6.30ന് ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ നടക്കും.

ദക്ഷിണേന്ത്യയിലെ 88 ഏജന്‍സികളില്‍ നിന്നായി ലഭിച്ച ആയിരത്തില്‍പരം അപേക്ഷകളില്‍ നിന്നാണ് വിജയികളെ കണ്െടത്തുന്നത്. സാച്ചി ആന്‍ഡ് സാച്ചി ഫോക്കസ്, ഡിഡിബി മുദ്ര, നിര്‍വാണ ഫിലിംസ്, സ്റാര്‍ക് കമ്യൂണിക്കേഷന്‍സ്, ബീ പോസിറ്റീവ് 24, മാക്സസ്, ദിഷ കമ്യൂണിക്കേഷന്‍സ്, മൈത്രി, സ്റ്റിര്‍ഡ് ക്രിയേറ്റീവ്സ്, ഹാപ്പി ക്രിയേറ്റീവ് സര്‍വീസസ്, പുഷ് ഇന്റഗ്രേറ്റഡ്, പി(എക്സ്), ടുറിനോ തുടങ്ങി പ്രമുഖ പരസ്യഏജന്‍സികള്‍ പുരസ്കാരത്തിനായി മത്സരരംഗത്തുണ്ട്. ദക്ഷിണേന്ത്യയിലെ പരസ്യമേഖലയില്‍ നിന്നുള്ളവരും പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ അറുനൂറില്‍പരം വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. മല്‍സരത്തിനു ലഭിച്ച സൃഷ്ടികളെല്ലാം ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.കെ. നടേഷ് 9846050589 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.